ബത്തേരി ഫെയർലാൻഡിലെ ഒരുമ്പക്കാട്ട് സാജന്റെ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണശ്രമമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സാജനും കുടുംബവും കഴിഞ്ഞ ഒരു ആഴ്ചയായി വിദേശത്താണ്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ഈ സമയത്താണ് അജ്ഞാതർ വീടിന്റെ വാതിലുകൾക്കു മുന്നിൽ തീവെച്ച് കത്തിക്കാൻ ശ്രമിച്ചത്.വീടിന്റെ മുൻവാതിലിൽ നിന്ന് തീ ഉയരുന്നത് റോഡിലൂടെ കടന്നുപോകുന്നവർ ശ്രദ്ധിച്ചത്. ഗേറ്റ് പൂട്ടിയിരുന്നിട്ടും മതിൽ ചാടി അയൽവാസികൾ എത്തി തീ അണച്ചു. ഈ സമയത്ത് ആരെയും കണ്ടിട്ടില്ല. ചവിട്ടിയും മറ്റ് കത്തിയേറിയ കടലാസുകളും വാതിലിന് മുൻവശം കൂട്ടിയിട്ടാണ് തീവെച്ചത്.പൊലീസും അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ സ്ഥലത്ത് ആരെയും കണ്ടെത്താനായില്ല. പിന്നീട് രാത്രി ഒൻപതരയോടെ വീടിന്റെ മുകളിൽ നിലയിലെ വാതിലിൽ നിന്നും വീണ്ടും തീ ഉയരുന്നത് കണ്ട അയൽവാസികൾ പോലീസിനെ അറിയിച്ചു. ഉടൻ തന്നെ അഗ്നിരക്ഷാസേനയും പൊലീസ് സംഘവും വീണ്ടും എത്തി തീ അണച്ചുവെങ്കിലും വീണ്ടും ആരെയും പിടികൂടാനായില്ല.മുകളിലെ വാതിൽ കൂടുതൽ കത്തിയെങ്കിലും അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. സംഭവത്തിൽ മോഷണശ്രമമാണോ മറ്റെന്തെങ്കിലും ലക്ഷ്യത്തിലേക്കുള്ള നീക്കമാണോ എന്ന് വ്യക്തമാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
