വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളും ഇന്ന്, നാളെ അവധി ദിനങ്ങളിലും പ്രവർത്തിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് രണ്ടാം
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ശനിയാഴ്ചയും ഞായറാഴ്ചയും അവധി റദ്ദാക്കി.ചൊവ്വാഴ്ചവരെ പേര് ചേർക്കൽ, ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങി എല്ലാ അപേക്ഷകളും സ്വീകരിക്കും. ഇതിനിടെ, ഇന്നലെ വൈകീട്ട് വരെ 27.58 ലക്ഷം പേര്‍ പുതുതായി പേര് ചേർക്കാൻ അപേക്ഷ സമർപ്പിച്ചു. തിരുത്തലിനായി 10,559 അപേക്ഷകളും സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും ലഭിച്ചതായി കമ്മീഷൻ അറിയിച്ചു.
