വയനാട് ജില്ലയിലെ 23 റവന്യൂ വകുപ്പിലെ ജീവനക്കാരെതിരെ വിജിലൻസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ. ടി. ജോസിന്റെ കൈക്കൂലി കേസിലെ അറസ്റ്റിന് പിന്നാലെയാണ് നടപടി.സംസ്ഥാന സർവീസ് സംഘടനയുടെ ഭാരവാഹി ഉൾപ്പെടെ സീനിയർ ക്ലർക്ക്/സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികയിലുള്ളവർ അന്വേഷണ പരിധിയിലുണ്ട്. മറ്റ് ജില്ലകളിൽ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയിട്ടും വയനാട്ടിൽ ഉത്തരവ് പുറപ്പെടുവിക്കാൻ വൈകിയതാണ് വിവാദമായത്.അപേക്ഷപ്രകാരം ജില്ലയിൽ എത്തിയ 74 പേരുടെ സ്ഥലംമാറ്റ പട്ടിക തയ്യാറായിട്ടും, വിജിലൻസ് നിരീക്ഷണത്തിലുള്ളവരുണ്ടെന്ന കാരണത്താൽ ഉത്തരവ് വൈകുകയാണ്. മാനന്തവാടി താലൂക്കിലെ സ്ഥലംമാറ്റങ്ങളിൽ കൈക്കൂലി വാങ്ങിയെന്നാരോപണമുയർന്ന ഭാരവാഹിയെ പൊതുജന സമ്പർക്കമുള്ള സ്ഥാനത്തേക്ക് മാറ്റാൻ പാടില്ലെന്ന് വിജിലൻസ് റിപ്പോർട്ടും പറയുന്നു.
