സൗരവേലികളുടെ അറ്റകുറ്റപ്പണിക്ക് വനംവകുപ്പിന്റെ പ്രത്യേക സർവീസ് സെന്റർ രംഗത്ത്

വന്യജീവി ആക്രമണങ്ങൾ തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ വേലികൾ ഇനി കൂടുതൽ കാര്യക്ഷമമാകുന്നു. ‘മിഷൻ ഫെൻസിംഗ്’ പദ്ധതിയുടെ ഭാഗമായി, കേരളത്തിലെ ആദ്യത്തെ സോളാർ ഫെൻസ് സർവീസ് സെന്റർ നോർത്ത് വയനാട് ഡിവിഷനിലെ മാനന്തവാടിയിൽ പ്രവർത്തനം

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

ആരംഭിച്ചു. 2025 ഫെബ്രുവരി 20-ന് ആരംഭിച്ച ഈ സെന്റർ, വന്യജീവികളുടെ അതിക്രമം മൂലമുള്ള കേടുപാടുകൾക്ക് വേഗത്തിൽ പരിഹാരം നൽകുകയാണ്.മുൻപ് Energizer, ബാറ്ററി, ചാർജർ, ഡി.വി.എം (DVM) മെഷീൻ പോലുള്ള ഉപകരണങ്ങൾക്ക് ചെറിയ തകരാറുകൾ സംഭവിച്ചാലും, പുറത്തുവിട്ട് നന്നാക്കാൻ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവന്നിരുന്നു. ഇതോടെ സൗരവേലികളുടെ പ്രവർത്തനം തടസ്സപ്പെടുകയും, വന്യമൃഗങ്ങളെ തടയുന്നതിൽ വീഴ്ച വരുകയും ചെയ്തിരുന്നു. എന്നാൽ, മാനന്തവാടി സർവീസ് സെന്റർ ആരംഭിച്ചതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിച്ചു.ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ 288 ഉപകരണങ്ങളും 87 ബാറ്ററികളും ഇവിടെ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കി. നോർത്ത് വയനാട്, സൗത്ത് വയനാട്, വയനാട് വൈൽഡ് ലൈഫ്, കോഴിക്കോട്, കണ്ണൂർ, നിലമ്പൂർ നോർത്ത്, മാങ്കുളം, ആറളം വൈൽഡ് ലൈഫ് ഡിവിഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉപകരണങ്ങളാണ് ഇവിടെ റിപ്പയർ ചെയ്തത്.സർവീസ് ചെലവിൽ വകുപ്പിന് വലിയ ലാഭവുമുണ്ടായി. പുറത്തുവിട്ട് നന്നാക്കിയിരുന്നെങ്കിൽ ഏകദേശം 50 ലക്ഷം രൂപ ചിലവാകുമായിരുന്നിടത്ത്, സർവീസ് സെന്റർ വഴി വെറും 1.3 ലക്ഷം രൂപയ്ക്കു താഴെ മാത്രം ചെലവായി. കേടായ ഉപകരണങ്ങൾ മാനന്തവാടിയിലേക്ക് നേരിട്ട് കൊണ്ടുവന്നോ പാഴ്സൽ വഴി അയച്ചോ റിപ്പയർ ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.വനം വകുപ്പിന്റെ ഈ നീക്കം സൗരവേലികളുടെ കാര്യക്ഷമത വർധിപ്പിച്ച് മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയും, വന്യമൃഗങ്ങളിൽ നിന്ന് ഗ്രാമങ്ങളെ കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top