സ്വർണവിപണിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവ് ഇന്ന് കൂടി ശക്തമായി. ചരിത്രത്തിലെ ഉയർന്ന നിരക്കായ ആഗസ്റ്റ് 8-ലെ റെക്കോർഡ് വിലക്ക് ശേഷം, വിപണി വിലയിൽ തുടർച്ചയായ കുറവ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

രേഖപ്പെടുത്തുകയാണ്. ആഗസ്റ്റ് 9, 11 തീയതികളിൽ നേരത്തെ തന്നെ ഇടിവ് അനുഭവിച്ച സ്വർണത്തിന് ഇന്ന് വീണ്ടും വിലയിൽ വലിയ കുറവ് വന്നു. മൂന്ന് ദിവസത്തിനിടെ പവന് 1,400 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.ഒരുപവൻ സ്വർണത്തിന് ഇന്ന് മാത്രം 640 രൂപ കുറഞ്ഞ് വില 74,360 രൂപയായി. ഗ്രാംവില 80 രൂപ കുറഞ്ഞ് 9,295 രൂപയായി എത്തി. റെക്കോർഡ് നിരക്ക് പിന്നിട്ടത് മുതൽ വിപണിയിൽ സ്വർണവിലയിൽ ഉണ്ടായിരിക്കുന്ന ഇടിവ് ആഭരണ വിപണിയിലും വിൽപ്പന പ്രവണതയിലും മാറ്റം വരുത്തുന്നതായി വ്യാപാരികൾ പറയുന്നു.
