സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും വില താഴ്ന്നതോടെ ആഭരണ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74,200 രൂപയാണ് വില, 40 രൂപയുടെ കുറവോടെയാണ് പുതിയ നിരക്ക് രൂപപ്പെട്ടത്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 9,275 രൂപയായി.കഴിഞ്ഞ ശനിയാഴ്ച വരെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിച്ച സ്വര്‍ണവില പിന്നീട് ഇടിവ് രേഖപ്പെടുത്തുകയാണ്. ഓഗസ്റ്റ് 8-ന് 75,760 രൂപയിലെത്തിയതായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതിന് ശേഷമാണ് വില തുടര്‍ച്ചയായി താഴ്ന്നത്.