വടക്കൻ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തീവ്രന്യൂനമർദ്ദവും ന്യൂനമർദ്ദപാത്തിയും മൂലം ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയും നാളെ ശക്തമായ മഴയും ഉണ്ടാകുമെന്ന് അറിയിപ്പിൽ സൂചിപ്പിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനുള്ള സാധ്യതയും മുന്നറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചനം വ്യക്തമാക്കുന്നു.കനത്ത മഴയും കാറ്റും മൂലമുള്ള അപകടസാധ്യതകൾ കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഓഗസ്റ്റ് 19) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ, അങ്കണവാടികൾ, നഴ്സറികൾ, CBSE, ICSE സ്കൂളുകൾ, കെന്ദ്രീയ വിദ്യാലയങ്ങൾ, കിൻഡർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കാണ് അവധി ബാധകമാകുന്നത്. എന്നാൽ കോളേജുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും നവോദയ വിദ്യാലയത്തിനും മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ സ്കൂൾ പരീക്ഷകൾക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top