ഇന്ത്യൻ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യൻ നേവിയിൽ 1526 ഒഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 1266 ഒഴിവുകൾ ട്രേഡ്സ്മാൻ സ്കിൽഡ് (ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ) തസ്തികകളിലും 260 ഒഴിവുകൾ ഷോർട്ട് സർവീസ് കമീഷൻ ഓഫീസർ തസ്തികകളിലുമാണ്. ട്രേഡ്സ്മാൻ സ്കിൽഡ് ഒഴിവുകളിലേക്ക് ഇന്ത്യൻ നേവിയുടെ അപ്രന്റിസ് സ്കൂളുകളിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് (എക്സ്നേവൽ അപ്രന്റിസ്) അപേക്ഷിക്കാം. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ലീഷ് പരിജ്ഞാനം, ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ് പരിശീലനം പൂർത്തിയാക്കിയത് അല്ലെങ്കിൽ സൈന്യത്തിലെ ടെക്‌നിക്കൽ ബ്രാഞ്ചിൽ രണ്ട് വർഷത്തെ റെഗുലർ സർവീസ് എന്നിവയാണ് യോഗ്യത. പ്രായപരിധി 18 മുതൽ 25 വയസ്സുവരെയാണ്, നിയമാനുസൃത ഇളവുകൾ ലഭിക്കും. സെപ്തംബർ 2 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അതേസമയം, എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ 260 ഓഫീസർ ഒഴിവുകളിലേക്കും അപേക്ഷിക്കാം. ഇതിലേക്ക് സെപ്തംബർ 1 വരെ അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 2026 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ കോഴ്സുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും http://www.joinindiannavy.gov.in സന്ദർശിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top