ഓണാഘോഷങ്ങള്‍ കൊഴുപ്പിക്കാൻ ജില്ലയിൽ വ്യാപകമായി ലഹരിയൊഴുകുന്നു

ഓണാഘോഷത്തെ തുടർന്ന് ജില്ലയിൽ ലഹരിമരുന്നുകളുടെ കടത്തും വിൽപ്പനയും വർധിക്കുന്ന സാഹചര്യത്തിൽ വയനാട് പൊലീസ് കർശനമായ പരിശോധന ആരംഭിച്ചു. അതിർത്തി മേഖലകൾ ഉൾപ്പെടെ എല്ലാ സ്റ്റേഷൻ പരിധികളിലും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.അടുത്തിടെ നടന്ന പരിശോധനകളിൽ കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് എന്നിവയുമായി മൂന്ന് പേർ പൊലീസ് വലയിലായി. തിരുനെല്ലിയിൽ നടത്തിയ സംയുക്ത പരിശോധനയിൽ ബാംഗ്ലൂർ സ്വദേശി ദൃദ്വിന്‍ ജി മസകല്‍ (32) 9.9 ഗ്രാം ഹാഷിഷുമായി പിടിക്കപ്പെട്ടു. അതേസമയം, മുത്തങ്ങ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി സ്വദേശിയായ തങ്കച്ചന്‍ ഔസേപ്പ് (62) 50 ഗ്രാം കഞ്ചാവുമായി പിടിയിലായി. കൽപ്പറ്റയിൽ നടന്ന പരിശോധനയിൽ മേപ്പാടി സ്വദേശി പി. ഷാഹിൽ (31) 0.11 ഗ്രാം എം.ഡി.എം.എ സഹിതം പൊലീസ് പിടികൂടി.ഓണം വിപണി ലക്ഷ്യമിട്ട് സംഘടിതമായി ലഹരിമരുന്നുകൾ കടത്തുന്ന ശ്രമങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലയിൽ പരിശോധനകൾ തുടർന്നും കൂടുതൽ ശക്തമാക്കുമെന്നും വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.ലഹരിക്കടത്തോ വിൽപ്പനയോ ഉപയോഗമോ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:യോദ്ധാവ് ഹെൽപ്‌ലൈൻ: 9995966666ഡി.വൈ.എസ്.പി നർകോട്ടിക് സെൽ: 9497990129

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top