ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വൈദ്യപരിശോധനയില്‍ പുറത്ത് വന്നത് പീഡന വിവരം. മാനന്തവാടിയില്‍ രണ്ടര വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് മാസം മുന്‍പാണ് കുട്ടി പീഡനത്തിന് ഇരയായത്. തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ സംഭവ വിവരം പുറത്തറിഞ്ഞു.മെഡിക്കല്‍ കോളജ് അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്ന് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയെ പിടികൂടി. ചോദ്യം ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.