ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍

ഓണാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും ഉൾപ്പെടെ എല്ലാവർക്കും ആനുകൂല്യങ്ങളിൽ വർധനവ് പ്രഖ്യാപിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു പ്രകാരം, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇത്തവണ ലഭിക്കുന്ന ബോണസ് 4500 രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് നൽകുന്ന പ്രത്യേക ഉത്സവബത്ത 3000 രൂപയായി ഉയർത്തി.സർവീസ് പെൻഷൻക്കാർക്ക് 1250 രൂപയുടെ പ്രത്യേക ഉത്സവബത്ത ലഭിക്കും. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ളവർക്ക്‌ പോലും ഈ ആനുകൂല്യം ബാധകമാകും. ഓണം അഡ്വാൻസ് രൂപത്തിൽ സർക്കാർ ജീവനക്കാർക്ക് 20,000 രൂപയും പാർട്ട് ടൈം, കണ്ടിൻജന്റ് വിഭാഗം ജീവനക്കാർക്ക് 6000 രൂപയും അനുവദിക്കും.കരാർ-സ്കീം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാർക്കും കഴിഞ്ഞ വർഷം ലഭിച്ച ഉത്സവബത്തയിൽ 250 രൂപയുടെ വർധനവ് വരുത്തി. ഇതോടെ 13 ലക്ഷത്തിലധികം ജീവനക്കാരും പെൻഷൻക്കാരും തൊഴിൽ ചെയ്യുന്നവരും ഓണത്തിനോടനുബന്ധിച്ച്‌ പ്രത്യേക സഹായം പ്രയോജനപ്പെടുത്തും.കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം സംസ്ഥാനത്തിന് നേരിടേണ്ടിവരുന്ന പ്രതിസന്ധികൾക്കിടയിലും, ജീവനക്കാരുടെയും പെൻഷൻക്കാരുടെയും ഉത്സവ ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രത്യേകതയെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top