ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 400 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് 50 രൂപയുടെ ഉയർച്ചയോടെ നിലവിലെ വില 9,355 രൂപയാണ്.കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരതയില്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്ന സ്വർണവിലയിൽ ഇന്നലെയാണ് ചെറിയ ഇടിവ് അനുഭവപ്പെട്ടത്. എന്നാൽ, ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തി. ശനിയാഴ്ച വലിയ ഇടവേളയ്ക്കുശേഷം 800 രൂപയുടെ ഒറ്റയടിക്കുള്ള ഉയർച്ചയാണ് വിപണിയിൽ ചലനം സൃഷ്ടിച്ചത്.ഓഗസ്റ്റ് 8-ന് 75,760 രൂപയിലെത്തി റെക്കോർഡ് കുറിച്ച സ്വർണവില തുടർന്ന് കുറഞ്ഞ പ്രവണതയിലാണ് നിന്നത്. 12 ദിവസത്തിനിടെ ഏകദേശം 2,300 രൂപ നഷ്ടപ്പെട്ട വിലയാണ് ഇപ്പോൾ തിരിച്ചുയരാൻ തുടങ്ങിയത്.