കേന്ദ്ര സർക്കാർ വിവാഹമോചിതയായ പെൺമക്കൾക്കും കുടുംബ പെൻഷൻ ലഭ്യമാക്കുന്ന വിധത്തിൽ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. മാതാപിതാക്കളുടെ ജീവകാലത്ത് വിവാഹമോചനം നേടിയവർക്കും കോടതി നടപടികൾ ആരംഭിച്ചവർക്കും മാത്രമേ ആനുകൂല്യം ലഭ്യമാകൂ. ആശ്രിതനായ പങ്കാളിയോ മകനോ മറ്റ് അർഹരായ മക്കളോ ഇല്ലാത്തപ്പോൾ, വിവാഹമോചിത, വിധവ, അല്ലെങ്കിൽ അവിവാഹിതയായ പെൺമക്കൾക്ക് 25 വയസ്സ് കഴിഞ്ഞാലും ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കും. എന്നാൽ വീണ്ടും വിവാഹം കഴിക്കുന്നതോ സ്വന്തമായി വരുമാനം നേടുന്നതോ ചെയ്താൽ പെൻഷൻ ലഭിക്കില്ല