8th Pay Commission: ശമ്ബള വര്‍ദ്ധനവ് എത്ര, ആനുകൂല്യങ്ങളില്‍ മാറ്റമുണ്ടാകുമോ? എട്ടാം ശമ്ബള കമ്മീഷൻ ഉടൻ, അറിയേണ്ടതെല്ലാം..

2025 ഡിസംബറിൽ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് എട്ടാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ ഈ വർഷം ജനുവരിയിൽ കമ്മീഷൻ അംഗീകരിച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ മാറ്റങ്ങൾ വരുത്തുകയാണ് പുതിയ കമ്മീഷൻ ലക്ഷ്യമിടുന്നത്. നിർദ്ദേശങ്ങൾ പ്രകാരം അടിസ്ഥാന ശമ്പളം കുറഞ്ഞത് 34,500 രൂപ മുതൽ 41,000 രൂപ വരെ ഉയരുമെന്നാണു കരുതുന്നത്. ഫിറ്റ്മെന്റ് ഘടകം 2.86 ആയി ഉയർന്നാൽ വിവിധ തലങ്ങളിലുള്ള തസ്തികകളിൽ ഏകദേശം 13 ശതമാനം വരെ ശമ്പളവർധന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന് പുറമെ ഡിഎ, എച്ച്‌ആർഎ, ടിഎ തുടങ്ങിയ അലവൻസുകൾ പണപ്പെരുപ്പ നിരക്കും രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് പുതുക്കും. ശമ്പളത്തോടൊപ്പം പെൻഷനിലും വർധനവ് പ്രതീക്ഷിക്കപ്പെടുന്നു. പുതുക്കിയ തുകകൾ സമയത്ത് വിതരണം ചെയ്യുന്നതിന് പേയ്‌മെന്റ് സംവിധാനത്തിൽ കേന്ദ്രം പുതുക്കലുകൾ കൊണ്ടുവരും. ആരോഗ്യപരമായി കൂടുതൽ മികച്ച സൗകര്യം നൽകുന്നതിനായി നിലവിലുള്ള കേന്ദ്ര സർക്കാർ ആരോഗ്യപദ്ധതി (CGHS) മാറ്റിസ്ഥാപിച്ച് പുതുക്കിയ മെഡിക്കൽ കവറേജ് നടപ്പാക്കാനും സാധ്യതയുണ്ട്. ജീവനക്കാരുടെയും വിരമിച്ചവരുടെയും പ്രതീക്ഷകളെ ഉയർത്തിക്കൊണ്ടാണ് എട്ടാം ശമ്പള കമ്മീഷൻ മുന്നോട്ടുവരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top