ഓണത്തിനോടനുബന്ധിച്ച് പ്രത്യേക തീരുമാനം; നാളെ റേഷൻ കടകൾ തുറക്കും, തിങ്കളാഴ്ച അടച്ചിടും

കല്പറ്റ: സംസ്ഥാനത്ത് നാളെ റേഷൻ കടകൾ തുറന്നിരിക്കും. ഓണാഘോഷവുമായി ബന്ധപ്പെട്ട പ്രത്യേക സംവിധാനത്തിന്റെ ഭാഗമായി, അവധി ദിനമായിട്ടും ഗുണഭോക്താക്കൾക്ക് റേഷൻ ലഭ്യമാക്കുകയാണ്. എന്നാൽ തിങ്കളാഴ്ച റേഷൻ കടകൾ പ്രവർത്തിക്കില്ല.ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം നാളെ അവസാനിക്കും. ഇതിനകം 82% ഗുണഭോക്താക്കൾ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ഇനി വരെ വാങ്ങാത്തവർ നാളെ തന്നെ റേഷൻ ഏറ്റുവാങ്ങണമെന്ന് അധികൃതർ അറിയിച്ചു. സ്റ്റോക്ക് എടുക്കുന്നതിനാലാണ് തിങ്കളാഴ്ച കടകൾ അടച്ചിടുന്നത്.ചൊവ്വാഴ്ച മുതൽ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കും. സെപ്റ്റംബർ 4-ാം തീയതി, ഒന്നാം ഓണ ദിനത്തിലും റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കൂടാതെ എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top