ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട സർക്കുലറുകളിൽ വന്ന വൈരുദ്ധ്യമാണ് വ്യാപാരികളിൽ ആശയക്കുഴപ്പത്തിന് കാരണമായത്. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഭക്ഷ്യവകുപ്പ് കമ്മീഷണറുടെയും പേരിൽ രണ്ട് വ്യത്യസ്ത സർക്കുലറുകളാണ് ഇറങ്ങിയത്.പ്രൈവറ്റ് സെക്രട്ടറിയുടെ സർക്കുലറിൽ, ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ നീട്ടി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഭക്ഷ്യവകുപ്പ് കമ്മീഷണറുടെ സർക്കുലർ പ്രകാരം ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഓഗസ്റ്റ് 31-ന് അവസാനിക്കും എന്നും സെപ്റ്റംബർ 2 മുതൽ പുതിയ മാസത്തിലെ വിതരണം ആരംഭിക്കുമെന്നും അറിയിച്ചിരുന്നു.അതേസമയം, എ.എ.വൈ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ലഭിക്കുന്ന ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.