സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും മഴയുടെ സ്വാധീനം തുടരുമെന്ന സൂചന. ഇന്ന് തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാകുമ്പോൾ മുന്നറിയിപ്പ് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രം ബാധകമാകും.ഇന്ന് പ്രത്യേകിച്ച് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇടിയോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
👉 ജനങ്ങൾ ജാഗ്രത പാലിക്കുകയും, മഴക്കാല മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.