കേരളത്തിൽ സ്വർണവില ഇന്നും ഉയരുകയാണ്. ഈ ആഴ്ചയിൽ ഒരു ദിവസം മാത്രം ചെറുതായി കുറവ് ഉണ്ടായപ്പോൾ ബാക്കി ദിവസങ്ങളിൽ നിരക്ക് കുതിച്ചുയർന്നു.
ഇന്നലെ 560 രൂപ ഉയർന്നതിന് പിന്നാലെ ഇന്ന് കൂടി പവന് 640 രൂപ വർധിച്ചതോടെ ആഭരണ വിപണിയിൽ ആശങ്ക വർധിച്ചു. 22 കാരറ്റ് സ്വർണം ഒരു പവന് ₹79,560 എന്ന നിലയിലെത്തി, ഗ്രാമിന് ₹9,945 ആയി. ഇനി വെറും ₹440 കൂടി ഉയർന്നാൽ പവന് 80,000 രൂപയും, 55 രൂപ കൂടി ഉയർന്നാൽ ഗ്രാമിന് 10,000 രൂപയും ആകും. വില കുതിച്ചുയരുന്നതോടെ ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങുന്നത് ബുദ്ധിമുട്ടാകുകയും ജ്വല്ലറി വ്യാപാരികൾക്ക് കച്ചവടം കുറയുകയും ചെയ്തു.
എന്നാൽ പലരും കോയിൻ, കട്ടി, ഡിജിറ്റൽ സ്വർണം പോലുള്ള വഴികളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, സ്വർണത്തിനുള്ള ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നു. നിലവിൽ 3% ആയുള്ള ജിഎസ്ടി 1% ആക്കുകയാണെങ്കിൽ വിൽപ്പന ശക്തമാകുകയും തൊഴിൽ നഷ്ടം ഒഴിവാക്കുകയും ചെയ്യാമെന്നാണ് വ്യവസായികളുടെ അഭിപ്രായം.