സെപ്റ്റംബർ 7-ന് അപൂർവ കാഴ്ച; രാത്രി 8.58 മുതൽ പൂർണ ചന്ദ്രഗ്രഹണം

സെപ്റ്റംബർ 7-ന് ഇന്ത്യയുൾപ്പെടെ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള കോടിക്കണക്കിന് ആളുകൾക്ക് അപൂർവമായ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

ഇന്ത്യൻ സമയം രാത്രി 8.58-ന് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയാൻ തുടങ്ങും. ആകെ 5 മണിക്കൂറും 27 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണത്തിൽ, രാത്രി 11.41-ഓടെ ചന്ദ്രൻ പൂർണമായും മറയ്ക്കപ്പെടും. ഏകദേശം 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന പൂർണ ഗ്രഹണഘട്ടത്തിന് ശേഷം, പുലർച്ചെ 2.25-ഓടെ ഗ്രഹണം പൂര്‍ണമായി അവസാനിക്കും.

നഗ്നനേത്രങ്ങളാൽ തന്നെ സുരക്ഷിതമായി കാണാവുന്ന ഈ ഗ്രഹണം ലോക ജനസംഖ്യയുടെ 60 ശതമാനത്തിനും ദൃശ്യമാകുമെന്നതാണ് പ്രധാന പ്രത്യേകത. ഇന്ത്യയിൽ നിന്നു അടുത്തതായി ഒരു പൂർണ ചന്ദ്രഗ്രഹണം കാണാൻ കഴിയുക 2028 ഡിസംബർ 31-നാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top