പനമരം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി നായയുടെ കടിയേറ്റ് പരിക്കേറ്റ് ആശുപത്രിയില്‍. സ്കൂളിലെ പഴയ വാഷ്ബേസില്‍ പ്രസവിച്ച് കിടന്ന നായയെ നേരത്തെ മാറ്റിയിരുന്നെങ്കിലും, വീണ്ടും വളപ്പിലെത്തിയതാണ് അപകടത്തിന് കാരണം.ശുചിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നായ കടിച്ചത്. അധ്യാപകര്‍ വേഗത്തില്‍ പ്രതികരിച്ചു കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി.സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കര്‍ശന നടപടി ആരംഭിച്ചതായും, പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് നായയെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്
തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.

ടി. സിദ്ധീഖ് എംഎൽഎക്കെതിരെ ഇരട്ട വോട്ട് ആരോപണം; സിപിഎം ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തൽ
കൽപ്പറ്റ എംഎൽഎ ടി. സിദ്ധീഖിനെതിരെ ഇരട്ട വോട്ടിനുള്ള ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് രംഗത്തെത്തി. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20-ാം വാർഡായ പന്നിയൂർകുളത്ത് (ക്രമ നമ്പർ 480) സിദ്ധീഖിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയിലെ 25-ാം ഡിവിഷൻ ഓണിവയലിലും (ക്രമ നമ്പർ 799) അദ്ദേഹത്തിന്റെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഒരാൾക്ക് രണ്ടിടങ്ങളിൽ വോട്ട് ഉണ്ടായിരിക്കുക ജനാധിപത്യത്തിനും നിയമത്തിനും വിരുദ്ധമാണെന്നും, ഉത്തരവാദിത്വമുള്ള ഒരു ജനപ്രതിനിധി തന്നെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും റഫീഖ് ആരോപിച്ചു. വോട്ടർ പട്ടികയിലെ ചിത്രങ്ങളും ആരോപണത്തിന് തെളിവായി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.