വയനാട് ഇരട്ടത്തുരങ്കപാതയ്ക്കായി ഒഴിവാക്കുന്ന വനഭൂമിക്ക് പകരം 17.5 ഹെക്ടർ റവന്യൂ ഭൂമിയെ വനം വകുപ്പിന് കൈമാറാൻ സർക്കാർ തീരുമാനിച്ചു. സ്വമേധയാ പുനരധിവാസ പദ്ധതിയിലൂടെ സ്വകാര്യ വ്യക്തികളിൽ നിന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോൾ വനമാക്കി മാറ്റുന്നത്.
വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.സുൽത്താൻ ബത്തേരി താലൂക്കിലെ നടുവ, പുല്പള്ളി ഗ്രാമങ്ങളിലുള്‍പ്പെട്ട ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ മേഖലകളിലായി 17.5114 ഹെക്ടർ ഭൂമിയാണ് റിസർവ് ഫോറസ്റ്റായി പ്രഖ്യാപിക്കുന്നത്. 1980-ലെ കേന്ദ്ര വനനിയമവും കേന്ദ്ര സർക്കാരിന്റെ അനുമതിയും അനുസരിച്ചാണ് നഷ്ടപരിഹാര വനവൽക്കരണത്തിനായി ഭൂമി മാറ്റിവെക്കുന്നത്.
പരിസ്ഥിതി ലോലമായ വയനാട് ഭൂപ്രകൃതി സംരക്ഷണത്തിനായി നിയമപരമായ പരിരക്ഷ നൽകുന്നത് അനിവാര്യമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.സ്ഥലവുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ മാനന്തവാടി റവന്യൂ ഡിവിഷണൽ ഓഫീസറെ ഫോറസ്റ്റ് സെറ്റിൽമെന്റ് ഓഫീസറായി നിയമിച്ചു. സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എക്സ് ഒഫീഷ്യോ അധികാരിയായും ചുമതല ഏറ്റെടുക്കും.അതേസമയം, ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി ഇരട്ടത്തുരങ്കപാത നിർമ്മാണം പശ്ചിമഘട്ടത്തിലെ ശക്തമായ പാറക്കെട്ടുകൾ കാരണം സാങ്കേതികമായി വെല്ലുവിളികളോടെയായിരിക്കും മുന്നേറുക. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് പോലുള്ള ഭൂമിശാസ്ത്രപരമായി ദുർബലമായ പ്രദേശങ്ങളിൽ പോലും വലിയ തോതിൽ തുരങ്ക നിർമ്മാണം നടക്കുമ്പോൾ, പശ്ചിമഘട്ടത്തിലെ കരുത്തുറ്റ പാറക്കെട്ടുകൾ വയനാട്ടിലെ പദ്ധതിയെ കൂടുതൽ ബുദ്ധിമുട്ടാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.ചാർണോകൈറ്റ്, ജെനിസിസ് വിഭാഗത്തിലുള്ള കൂറ്റൻ പാറകൾ നിറഞ്ഞതാണ് ഈ മലനിരകൾ. ഇവ തുരന്ന് മാത്രമേ പാത നിർമിക്കാൻ കഴിയൂ.
ഗതാഗത സൗകര്യം മൂലം മേപ്പാടി ഭാഗത്ത് നിന്നാണ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കോഴിക്കോട് ഭാഗത്ത് താൽക്കാലിക പാലം പണിയേണ്ടതുണ്ടെന്നും അതിന് കുറഞ്ഞത് മൂന്ന് മാസം വേണ്ടിവരുമെന്നും വ്യക്തമാക്കുന്നു. ഇതിനാവശ്യമായ ലബോറട്ടറി സംവിധാനങ്ങൾ തുടങ്ങിയ പ്രാഥമിക ജോലികൾ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

സ്‌കൂളില്‍ നായയുടെ കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്ക്; നായ കടിച്ചത് ശുചിമുറിയിലേക്ക് പോകുന്നതിനിടെ
പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി.പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം ഒരുക്കാന്‍ ഓരോ സ്‌കൂളുകളും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് നിര്‍ദേശത്തിലാണ് വ്യക്തമാക്കുന്നത്.ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. തുടര്‍ന്ന് സെപ്റ്റംബര്‍ 10 മുതല്‍ 20 വരെ ക്ലാസ് പി.ടി.എ. യോഗങ്ങള്‍ സംഘടിപ്പിച്ച് പഠനപിന്തുണാ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച നടത്തണം. സബ്ജക്‌ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനസഹായത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പാക്കുകയും വേണം.താഴ്ന്ന ഗ്രേഡിലുള്ള വിദ്യാര്‍ത്ഥികളുടെ നിലവാരം വിലയിരുത്തുന്നതിനായി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കും.എല്ലാ നടപടികളുടെയും സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറണം.എ.ഇ.ഒ., ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25-നകം ഡി.ഡി.ഇ.മാര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഡി.ഡി.ഇ.മാര്‍ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30-നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ചായിരിക്കണമെന്ന കാര്യത്തില്‍ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുമെന്നും അറിയിച്ചു.

പൊതുജനമേ ശ്രദ്ധിക്കുക!!മൊബൈൽ നമ്പറിലൂടെ അക്കൗണ്ടിലെ പണം തട്ടും,: വീഴരുത് ഈ ചതിക്കുഴിയിൽ: മുന്നറിയിപ്പുമായി പൊലിസ്
തിരുവനന്തപുരം: പ്രമുഖ ടെലികോം കമ്പനികളുടെ ഇ സിംകാർഡ് ആക്ടിവേഷൻ എന്ന പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി പൊലിസ് മുന്നറിയിപ്പ്. മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും നിമിഷനേരം കൊണ്ട് കവരുന്നതാണ് തട്ടിപ്പെന്ന് പൊലിസ് വ്യക്തമാക്കി.കസ്റ്റമർ കെയറിൽ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ സിം എടുക്കുന്നതിനായി സമ്മതിപ്പിച്ച് ഇ സിം ആക്ടിവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ സിം കാർഡിന് നെറ്റ്‌വർക്ക് നഷ്ടമാകും. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ സിം പ്രവർത്തനക്ഷമമാകും. പിന്നീട് കോളുകൾ, മെസേജുകൾ, ഒ.ടി.പി മുതലായവ തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി. പരിചിതമല്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകൾ മാത്രം തുറക്കുക, ഇ സിം സേവനങ്ങൾക്കായി ഔദ്യോഗിക കസ്റ്റമർ കെയർ മാത്രം ഉപയോഗിക്കുക, മൊബൈൽ നെറ്റ്‌വർക്ക് നഷ്ടമായാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക, തട്ടിപ്പുകളെപ്പറ്റി ബോധവന്മാരായിരിക്കുക. തട്ടിപ്പുകാർ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നതിൽ വീഴാതിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണമെന്ന് പൊലിസ് അറിയിച്ചു. തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ സൈബർ ചതികളിൽ വീഴാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിനെ കുറിച്ച് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താൽ ഒരു മണിക്കൂറിനകം വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബർ പൊലിസിനെ അറിയിക്കണം.