വയനാട് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ സൈറ്റ് എൻജിനീയര്‍ നിയമനം

ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈറ്റ് എന്‍ജിനീയര്‍ ഒഴിവുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. ബി.ടെക് സിവില്‍ എന്‍ജിനീയറിങ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക.താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 25ന് മുമ്പായി അപേക്ഷ നല്‍കണം.

അപേക്ഷ അയയ്ക്കേണ്ട വിലാസം:മെമ്പര്‍ സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ആര്‍.ഡി.ഒ ഓഫീസ് പരിസരം, മാനന്തവാടി – 670 645.വിശദവിവരങ്ങള്‍ക്ക്: 04935 244700.

പ്രളയത്തില്‍ തകര്‍ന്ന പഞ്ചാബിന് 1,600 കോടി രൂപയുടെ ധന സഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

1988-ന് ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ നേരിടുന്ന പഞ്ചാബിലെ ദുരന്തസ്ഥിതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ അവലോകനം ചെയ്തു. പ്രളയബാധിതർക്കായി 1,600 കോടി രൂപയുടെ പ്രത്യേക ധനസഹായം അനുവദിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനോടൊപ്പം തന്നെ, അതിർത്തി സംസ്ഥാനത്തിന് 12,000 കോടി രൂപയുടെ സഹായവും അനുവദിച്ചിട്ടുണ്ട്.സംസ്ഥാന സന്ദർശനത്തിന് മുമ്പ്, കുറഞ്ഞത് 20,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആം ആദ്മി പാർട്ടി സർക്കാർ ആവശ്യപ്പെട്ടിരുന്നു.പ്രളയത്തിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അമീബിക് മസ്തിഷ്‌കജ്വരത്തില്‍ ആശ്വാസം; രണ്ടു കുട്ടികള്‍ രോഗമുക്തരായി, ആശുപത്രി വിട്ടു

സംസ്ഥാനത്ത് ആശങ്ക പരത്തിയ അമീബിക് മസ്തിഷ്‌കജ്വരത്തിന് ചികിത്സ തേടിയിരുന്ന രണ്ട് കുട്ടികൾ രോഗമുക്തരായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. സഹോദരങ്ങളായ ആരവ് (7), അഭിജയ് (12) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. ഇവരുടെ സഹോദരി രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു.ആരോഗ്യ പ്രശ്നങ്ങൾ പ്രകടമായതിനെ തുടർന്ന് ഇരുവരെയും മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രത്യേക നിരീക്ഷണത്തിലാക്കി. ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹൻദാസ് നായരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.ഇതോടൊപ്പം, രോഗം ബാധിച്ച മറ്റൊരു 11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും ഇപ്പോഴും മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ കെ.ജി. സജീത് കുമാർ അറിയിച്ചു.അമീബിക് മസ്തിഷ്‌കജ്വരത്തിനെതിരെ വിദേശത്തുനിന്നും അടിയന്തരമായി എത്തിച്ച വിലകൂടിയ മരുന്ന് ഉൾപ്പെടെ അഞ്ചുതരം മരുന്നുകളാണ് നൽകിവരുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയായ വീണാ ജോർജിന്റെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top