ഏറ്റവും സമ്പന്നനായ മലയാളിയായി ജോയ് ആലുക്കാസ് ചെയർമാൻ ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലി ഇതോടെ രണ്ടാം സ്ഥാനത്തായി.
ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയാണ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം. പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.സണ്ണി വർക്കി (ജെംസ് എജ്യുക്കേഷൻ ചെയർമാൻ) : 4 ബില്യൺ, 998-രവി പിള്ള (ആർ.പി ഗ്രൂപ്പ് ചെയർമാൻ) : 3.9 ബില്യൺ, 1015 ടി.എസ്-കല്യാണ രാമൻ (കല്യാൺ ജ്വല്ലേഴ്സ് എം.ഡി) : 3.6 ബില്യൺ, 1102-എസ്. ഗോപാല കൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ) : 3.5 ബില്യൺ, 1,165-രമേഷ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ് മേധാവി) : 3 ബില്യൺ, 1322-സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (മുത്തൂറ്റ് ഗ്രൂപ്പ് പ്രമോട്ടർമാർ) : 2.5 ബില്യൺ വീതം, 1574-ഷംസീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ) : 1.9 ബില്യൺ, 2006-എസ്.ഡി ഷിബുലാൽ (ഇൻഫോസിസ് സഹസ്ഥാപകൻ) : 1.9 ബില്യൺ, 2028-കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ) : 1.4 ബില്യൺ, 2,552

തുടര്‍ച്ചയായ വൻ വില വര്‍ധനവിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണവിലയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടർച്ചയായി ഉയർന്നിരുന്ന സ്വർണവില ഇന്ന് നേരിയ തോതിൽ കുറഞ്ഞു.ആഗസ്റ്റ് അവസാനം മുതൽ സെപ്റ്റംബർ ആദ്യവാരവും വരെ സ്വർണവിലയിൽ വൻ ഉയർച്ചയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 25-ന് 74,440 രൂപയായിരുന്ന വില, ആഗസ്റ്റ് 31-ഓടെ 76,960 രൂപയിലേക്കും, സെപ്റ്റംബർ 9-ന് ചരിത്രത്തിലാദ്യമായി 80,000 രൂപ പിന്നിട്ട് 80,880 രൂപയിലേക്കും ഉയർന്നിരുന്നു. ഇന്നലെ 81,600 രൂപയിലെത്തി ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ സ്വർണവില, ഇന്ന് ചെറിയ തോതിൽ താഴ്ന്നു.

വെടിയുണ്ടകളുമായി യുവാവ് പിടിയിൽ
ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ വെടിയുണ്ടകളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ എൻ.പി. സുഹൈബ് (40) ആയിരുന്നു പിടിയിലായത്.ഇയാളുടെ കൈവശം 30 വെടിയുണ്ടകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. പ്രിവൻ്റീവ് ഓഫീസർ ജോണി കെ.യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തായത്. കർണാടകയിൽ നിന്ന് കാൽനടയായി എത്തിയ സുഹൈബിനെ സംശയാസ്പദമായി കണ്ട സംഘം ചോദ്യം ചെയ്യുകയും പിന്നാലെ നടത്തിയ പരിശോധനയിൽ വെടിയുണ്ടകൾ പുറത്തുകിട്ടുകയുമായിരുന്നു. പിടിയിലായ ഇയാളെ തുടർനടപടികൾക്കായി തിരുനെല്ലി പോലീസിന് കൈമാറി.