പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന്റെ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പരാതിയില്‍ നിന്ന് പിന്തിരിയാന്‍ വനിതാ ഉദ്യോഗസ്ഥയെ സമ്മര്‍ദ്ദത്തിലാക്കുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന രതീഷ് കുമാറിന്റെ വാക്കുകളാണ് സംഭാഷണത്തില്‍ തെളിഞ്ഞത്.“തെറ്റുപറ്റിപ്പോയി, നാറ്റിക്കരുത്” എന്ന അഭ്യര്‍ത്ഥനയും യുവതിയുടെ “നേരിട്ട അപമാനത്തിന് ആര് മറുപടി പറയും?” എന്ന ചോദ്യവും കേസിന്റെ ഗുരുത്വം വ്യക്തമാക്കി.സംഭാഷണം പുറത്തുവന്നതോടെ അന്വേഷണത്തില്‍ വലിയ മാറ്റം വന്നിരിക്കുകയാണ്. നിലവില്‍ പടിഞ്ഞാറത്തറ പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്, പുറത്തുവന്ന തെളിവ് നിര്‍ണായകമാണെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു.

വയനാട് പുനരധിവാസം: 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 402 കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും പുനരധിവാസം ഫേസ് വണ്‍, ഫേസ് ടു എ, ഫേസ് ടു ബി എന്നീ ഘട്ടങ്ങളിലൂടെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സര്‍ക്കാര്‍ സഹായമായ 15 ലക്ഷം രൂപയ്ക്ക് അപേക്ഷ നല്‍കിയ കുടുംബങ്ങള്‍ക്ക് തുക വിതരണം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്നും ഉറപ്പ് നല്‍കി. അപേക്ഷകള്‍ക്കെതിരായ അപ്പീലുകള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചുവരികയാണ്.ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ക്രമക്കേട് സംഭവിച്ചിട്ടില്ലെന്നും 104 ഗുണഭോക്താക്കള്‍ക്ക് ഇതിനകം സഹായം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബാക്കി 295 കുടുംബങ്ങള്‍ വീടുകളുടെ സമ്മതപത്രം നല്‍കിയിട്ടുണ്ട്. കൃഷിനഷ്ടപരിഹാരം ഉള്‍പ്പെടെ ചെയ്യാനുള്ള കാര്യങ്ങള്‍ ഇപ്പോഴും തുടരുകയാണ്.പുനരധിവാസത്തിനായി കേന്ദ്രം അനുവദിച്ച 526 കോടി രൂപ സഹായമല്ല, വായ്പയാണ്. ചൂരല്‍മല സേഫ് സോണ്‍ റോഡും വൈദ്യുതിയും പുനസ്ഥാപിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംഘടനകളുടെ പിന്തുണയും വലിയ രീതിയില്‍ ലഭിച്ചിട്ടുണ്ടെന്നും നിശ്ചിത സമയത്ത് പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ട – മാനന്തവാടി – പുറക്കാട്ടിരിഗ്രീന്‍ഫീല്‍ഡ് ഹൈവേ:കോഴിക്കോടിന്റെ സാമ്പത്തിക ഇടനാഴി
കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കോഴിക്കോട് മുതൽ പൂനെ, ഹൈദരാബാദ്, അമരാവതി, നാഗ്പൂർ തുടങ്ങി നിരവധി പ്രധാന നഗരങ്ങളിലേക്കുള്ള സമാന്തര പാതകൾ ഇതിനാൽ തുറന്നു കിട്ടും.മൈസൂർ, ബാംഗ്ലൂർ നഗരങ്ങളിലേക്കുള്ള രാത്രിയാത്രാ നിയന്ത്രണമില്ലാത്ത 24 മണിക്കൂർ ചരക്ക് ഗതാഗത പാത എന്ന നിലയിലും ഇത് പ്രാധാന്യം നേടും.കണ്ണൂർ വിമാനത്താവളം–കുറ്റ്യാടി നാലുവരിപ്പാത, സംസ്ഥാന–ദേശീയപാതകൾ, പണിപൂർത്തിയാകുന്ന മലയോര ഹൈവേ എന്നിവയുമായി ചേർന്നപ്പോൾ താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനുമിടയിലെ മലയോര മേഖലയിൽ മികച്ച റോഡ് നെറ്റ്‌വർക്ക് രൂപപ്പെടും. ഇതോടെ ഇപ്പോഴും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾ വികസനത്തിനും ടൂറിസത്തിനും വലിയ അവസരം കണ്ടെത്തും.അകലാപ്പുഴ മുതൽ ബാണാസുരസാഗർ വരെയുള്ള വഴിയിൽ കടൽ, കായൽ, മലനിരകൾ തുടങ്ങി വൈവിധ്യമാർന്ന പ്രകൃതി കാഴ്ചകൾ ഈ ഹൈവേയ്ക്ക് ഇരുവശത്തും അനുഗമിക്കുന്നതാണ്. ഇതുവഴി ടൂറിസം വികസനം കൂടി പ്രതീക്ഷിക്കപ്പെടുന്നു.