
സംസ്ഥാനത്ത് സ്വർണവില രണ്ടാം ദിവസവും ഇടിഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയുമായി. ഇന്നലെ പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായിരുന്നു. ഇതോടെ സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കിടയിൽ ചെറിയ പ്രതീക്ഷ ഉയർന്നിരിക്കുകയാണ്.
സെപ്റ്റംബർ 16-ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരുന്നു — അന്ന് പവന് 82,080 രൂപയും ഗ്രാമിന് 10,260 രൂപയുമായിരുന്നു. മാസാരംഭം മുതൽ സ്വർണവിലയിൽ കുത്തനെ മാറ്റങ്ങൾ സംഭവിച്ചുവരികയാണ്.വിലയിലെ ഇത്തരം വേഗത്തിലുള്ള മാറിവരിവിളികൾ ഉപഭോക്താക്കളെ ആഭരണം വാങ്ങുന്നതിലും സ്വർണനിക്ഷേപത്തിലും പുതിയ വഴികൾ തേടാൻ പ്രേരിപ്പിക്കുന്നു. വീടുകളിലും ലോക്കറുകളിലും സ്വർണം സൂക്ഷിക്കാനുള്ള ഭയം വർദ്ധിച്ചതോടെ ഡിജിറ്റൽ ഗോൾഡ്, ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ETF), ധനകാര്യ സ്ഥാപനങ്ങളുടെ എസ്.ഐ.പി സ്കീമുകൾ തുടങ്ങിയ ഓപ്ഷനുകളിലേക്ക് ആളുകൾ കൂടുതൽ തിരിയുകയാണ്.അതേസമയം, ആഭരണങ്ങളായി സ്വർണം വാങ്ങുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുകയാണ്. ഒരു വർഷത്തിനിടെ സ്വർണനിക്ഷേപത്തിൽ നിന്നു 50 ശതമാനത്തിലധികം വരുമാനം ലഭിച്ചതാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 11-ന് പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 73,200 രൂപ മാത്രമായിരുന്നപ്പോൾ ഇപ്പോൾ അത് ഒരു ലക്ഷം രൂപ കവിയുന്നുണ്ട്. വെറും ഒരു വർഷത്തിനിടെ 50 ശതമാനത്തിലധികം വർദ്ധനയാണ് ഫിസിക്കൽ ഗോൾഡിന്റെ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
തുരങ്കപാതയ്ക്കൊപ്പം നാലുവരിപ്പാത നിര്‍മിക്കുക ലക്ഷ്യം: എംഎല്‍എ
ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ പ്രവേശന കവാടമായ മറിപ്പുഴയില്‍നിന്ന് നാഷണല്‍ ഹൈവേ 66 വരെയായി 30 മീറ്റർ വീതിയുള്ള നാലുവരിപ്പാത നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന് ലിന്റോ ജോസഫ് എംഎല്‍എ വ്യക്തമാക്കി.തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം പിരിച്ചുവിടുന്ന യോഗത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുരങ്കപാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ, സമാന്തരമായി നാലുവരിപ്പാതയുടെ നിര്‍മാണവും പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു.ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവമ്ബാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്സണ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബേബി കരിമ്ബിൻപുരയിടത്തില്‍, രാജു അമ്ബലത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂര്‍, സെന്റ് മേരീസ് യു.പി. സ്കൂള്‍ പ്രധാനാധ്യാപകൻ റോയ്, ബെന്നി ആനക്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു.
നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും
വയനാട്ടിൽ കോൺഗ്രസ് നേതൃത്വത്തിന്റെ സാന്നിധ്യം ശക്തമാകുന്നു. മുതിർന്ന നേതാവ് സോണിയ ഗാന്ധി നാളെ വയനാട് സന്ദർശിക്കും. രാഹുല്‍ ഗാന്ധിയും ഒപ്പം എത്തും.ഒരു ദിവസത്തെ സ്വകാര്യ സന്ദർശനമായിരിക്കും എങ്കിലും, ചില നേതാക്കളുമായി കൂടിക്കാഴ്ച നടക്കുമെന്നാണ് സൂചന.ഇതിനിടെ, വയനാട് എംപിയായ പ്രിയങ്ക ഗാന്ധി രണ്ടുദിവസം മുമ്പ് ജില്ലയിൽ എത്തിയിരുന്നു. സാമൂഹിക, മതസാമുദായിക നേതാക്കളുമായി പ്രിയങ്ക ആശയവിനിമയം നടത്തിയിരുന്നു.അതേസമയം, പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളും പാർട്ടിക്കുള്ളിലെ സംഘര്‍ഷങ്ങളും വയനാട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിലാണ് ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സന്ദർശനങ്ങൾ. പ്രിയങ്ക ഗാന്ധി ഇതിനകം ജില്ലാ നേതൃത്വത്തോട് വിഷയത്തെക്കുറിച്ച് വിശദാംശങ്ങൾ തേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.