
ഇപ്പോൾ വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന വലിയൊരു വെല്ലുവിളി മുന്നോട്ട് വന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് അധ്യാപക തസ്തികകളുടെ നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.
കഴിഞ്ഞ അധ്യായന വർഷത്തേക്കാൾ ഇത്തവണ 1,23,686 വിദ്യാർഥികൾ കുറവായി. ഇതിൽ സർക്കാർ സ്കൂളുകളിൽ മാത്രം 66,315 പേരും, എയ്ഡഡ് മേഖലയിൽ 59,371 പേരുമാണ് കുറവായത്.സ്കൂളുകൾ തുറന്ന് ആറാം പ്രവൃത്തി ദിനത്തിൽ നടത്തിയ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥിതി വ്യക്തമാകുന്നത്. വിദ്യാർഥി പ്രവേശനത്തിലെ ഇടിവിനെ തുടർന്ന് ഏകദേശം 4,090 അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യം വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.അതേസമയം, ആധാർ കാർഡില്ലാതെ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇപ്പോൾ സംസ്ഥാനത്ത് 57,130 കുട്ടികളാണ് ആധാർ ഇല്ലാതെ പഠിക്കുന്നത്. കെ.ഇ.ആർ ഭേദഗതി പ്രകാരം, അധ്യാപക തസ്തിക നിർണയം ആധാർ ഉള്ള കുട്ടികളുടെ അടിസ്ഥാനത്തിലായതിനാൽ ഇവരുടെ എണ്ണം കണക്കിൽപ്പെടുന്നില്ല.
2015 മാർച്ചിനു ശേഷമാണ് നിരവധി അധ്യാപകർ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇപ്പോഴത്തെ നില തുടരുകയാണെങ്കിൽ, നാനൂറോളം പേർക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്. വിദ്യാർഥി പ്രവേശനം ഉറപ്പാക്കുന്നതിനും ആധാർ രജിസ്ട്രേഷൻ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

കേരള ലോട്ടറി എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഭാഗ്യശാലികളുടെ എണ്ണം കുറയും, പുതിയ മാറ്റം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
ലോട്ടറി മേഖലയിലെ ജിഎസ്ടി നിരക്കിൽ വലിയ മാറ്റം വരുന്നു. 28 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് ഇനി മുതൽ 40 ശതമാനമാക്കും. പുതിയ നിരക്ക് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, ടിക്കറ്റ് വിലയിൽ മാറ്റമില്ല.ജിഎസ്ടി വർധനവിനെത്തുടർന്ന് സമ്മാനങ്ങളുടെ എണ്ണത്തിലും ഏജന്റ് കമ്മിഷനിലും വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്.മൊത്തത്തിൽ 6,500 സമ്മാനങ്ങൾ കുറയ്ക്കുകയും, ഒന്നുകോടിയിലധികം രൂപ സമ്മാനത്തുകയിലും വെട്ടിച്ചുരുക്കലുണ്ടാകുകയും ചെയ്തു.പ്രധാനമായും 5,000 രൂപയും 1,000 രൂപയുമുള്ള സമ്മാനങ്ങളിലാണ് മാറ്റം വരുന്നത്. വെള്ളിയാഴ്ചകളിൽ നടക്കുന്ന സുവർണകേരളം ടിക്കറ്റിൽ മുമ്പ് 21,600 പേർക്ക് 5,000 രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇനി അത് 20,520 പേർക്ക് മാത്രമാകും. 1,000 രൂപയുടെ സമ്മാനം ലഭിക്കുന്നവരുടെ എണ്ണവും 32,400ൽ നിന്ന് 27,000 ആയി കുറച്ചു. ഇതോടെ ആകെ 6,480 പേർക്ക് സമ്മാനം ലഭിക്കാതെ പോകും.ഏജന്റ് കമ്മിഷനിലും ഗണ്യമായ കുറവുണ്ട്. നേരത്തെ 12 ശതമാനം കമ്മിഷൻ ലഭിച്ചിരുന്നുവെങ്കിൽ ഇനി മുതൽ 9 ശതമാനമായി ചുരുക്കും. എന്നാൽ, 50 രൂപ വിലയുള്ള ടിക്കറ്റുകളുടെ ആദ്യ സമ്മാനത്തുകയ്ക്ക് മാറ്റമൊന്നുമില്ല.പുതിയ നിരക്ക് ഓണം ബംപറിന് ബാധകമല്ലെന്നതാണ് ആശ്വാസകരമായ കാര്യം

സ്വര്‍ണവില റെക്കോര്‍ഡ് മറികടന്നു; വന്‍ കുതിപ്പ്, ഇന്നത്തെ പവന്‍ വില അറിയാം
കേരളത്തിലെ സ്വര്‍ണവിപണി വീണ്ടും റെക്കോര്‍ഡ് തലത്തില്‍ വില ഉയർന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും ചേര്‍ന്നാണ് വിലക്കയറ്റത്തിന് കാരണമായത്.ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 രൂപ ആയി. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായ 82,080 രൂപ മറികടന്നാണ് ഈ കുതിപ്പ്. ഇന്ന് മാത്രം ഒരു പവന് 600 രൂപയും ഗ്രാമിന് 75 രൂപയും കൂടി 10,280 രൂപ ആയി.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 8,440 രൂപ, 14 കാരറ്റ് 6,565 രൂപ, 9 കാരറ്റ് 4,240 രൂപ എന്ന നിലയിലാണ് വില. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 135 രൂപ എന്ന നിരക്കിലാണ് തുടരുന്നത്.ഈ മാസം 22 കാരറ്റ് ഒരു പവന്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 77,640 രൂപ ആയിരുന്നു.