
വയനാട്ടില്‍ കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. വൈത്തിരി എസ്‌എച്ച്‌ഒ കെ. അനില്‍കുമാറിനെയും ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.
മലപ്പുറം സ്വദേശികളില്‍ നിന്ന് പിടികൂടിയ 3.30 ലക്ഷം രൂപയുടെ കുഴല്‍പ്പണം സംബന്ധിച്ച വിവരം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്ര; ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്
പ്രശസ്ത നടന്‍ മോഹന്‍ലാല്‍ക്ക് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അമൂല്യ സംഭാവനകള്‍ക്കും, തലമുറകളെ പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദീര്‍ഘകാല ചലച്ചിത്ര യാത്രയ്ക്കുമാണ് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയിലൂടെ ആദരം നല്‍കുന്നത്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിലാണ് പ്രഖ്യാപനം.71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ സെപ്റ്റംബര്‍ 23ന് പുരസ്‌കാരം സമ്മാനിക്കും. സ്വര്‍ണ്ണകമലം, പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവയാണ് പുരസ്‌കാര ഘടകങ്ങള്‍. കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്കായിരുന്നു ഈ ബഹുമതി ലഭിച്ചത്.2004-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചതിന് ശേഷം വര്‍ഷങ്ങള്‍ക്കുശേഷം ഈ പ്രശസ്തി വീണ്ടും കേരളത്തിലേക്ക് എത്തുന്നതോടെ, മോഹന്‍ലാലിന്റെ നേട്ടം മലയാള സിനിമയ്ക്ക് അഭിമാന നിമിഷമായിത്തീരുന്നു.

വയനാട് മെഡിക്കൽ കോളേജിൽ ആദ്യ എം.ബി.ബി.എസ്. പ്രവേശനം; ജയ്പൂർ സ്വദേശിനി ചരിത്രത്തിലെത്തി
വയനാട് മെഡിക്കൽ കോളേജിൽ ആദ്യ എം.ബി.ബി.എസ്. പ്രവേശനം; ജയ്പൂർ സ്വദേശിനി ചരിത്രത്തിലെത്തിവയനാട് ഗവ. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിക്കൊണ്ട് രാജസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥിനി. ജയ്പൂരിൽ നിന്നുള്ള അവർ, കോളേജിന്റെ ആദ്യ എം.ബി.ബി.എസ്. ബാച്ചിലെ പ്രഥമ വിദ്യാർത്ഥിനിയായി വെള്ളിയാഴ്ച പ്രവേശനം നേടി. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന്റെ രണ്ടാം റൗണ്ടിലൂടെയാണ് പ്രവേശനം പൂർത്തിയായത്.മാനന്തവാടിയിലെ മെഡിക്കൽ കോളേജിന് ഈ വർഷം 50 എം.ബി.ബി.എസ്. സീറ്റുകൾക്ക് ദേശീയ മെഡിക്കൽ മിഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഏഴ് സീറ്റുകൾ അഖിലേന്ത്യാ ക്വോട്ടയ്ക്കും ശേഷിക്കുന്നവ കേരളത്തിലെ വിദ്യാർത്ഥികൾക്കുമാണ്. സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ പ്രവേശനം അടുത്ത റൗണ്ടിൽ നടക്കും. അതിനാൽ സെപ്റ്റംബർ 22-ന് നടത്താനിരുന്ന ആദ്യ മെഡിസിൻ ബാച്ചിന്റെ ഉദ്ഘാടന തീയതി മാറ്റിവച്ചിരിക്കുകയാണ്. പ്രവേശന നടപടികൾ പൂർത്തിയായതിന് ശേഷം പുതിയ തീയതി പ്രഖ്യാപിക്കും.ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരംവയനാട് ഗവ. മെഡിക്കൽ കോളേജ്, ജില്ലയുടെ ദശാബ്ദങ്ങളായുള്ള ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കി ഉയർത്തിയാണ് പ്രവർത്തനം ആരംഭിക്കുന്നത്. കുറഞ്ഞ ചെലവിൽ ആധുനിക ചികിത്സാ സൗകര്യങ്ങൾ നൽകുകയും, മെഡിക്കൽ വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്ന വയനാടിന് പുതുയുഗം തുറക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ഭാവിയിൽ, മുഴുവൻ സൗകര്യങ്ങളോടും സ്ഥിര സംവിധാനങ്ങളോടും കൂടിയ മെഡിക്കൽ കോളേജായി വളർത്താനുള്ള പദ്ധതിയും സർക്കാരിനുണ്ട്. ഈ അധ്യയന വർഷം എം.ബി.ബി.എസ്. പ്രവേശനം ആരംഭിച്ചതോടെ വയനാടിന്റെ ആരോഗ്യവും വിദ്യാഭ്യാസവുമായ രംഗത്ത് വലിയൊരു വഴിത്തിരിവ് പ്രതീക്ഷിക്കപ്പെടുന്നു.