
വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി എംപി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭാര്യ, മകന്‍, മകള്‍ എന്നിവര്‍ പടിഞ്ഞാറെത്തറ താജ് ഹോട്ടലിലെത്തി പ്രിയങ്കയെ നേരില്‍ കണ്ടു.
വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ചയായതെന്നും കുടുംബം പരസ്യപ്രതികരണം നല്‍കാനില്ലെന്നും വ്യക്തമാക്കി. കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പും പ്രിയങ്ക നല്‍കി.ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാതെ മണ്ഡലപര്യടനം നടത്തുന്നുവെന്ന സിപിഐഎം വിമര്‍ശനത്തെ തുടര്‍ന്നാണ് ഡി.സി.സി ഇടപെട്ട് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.പുല്‍പ്പള്ളി വ്യാജകേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സെപ്റ്റംബര്‍ 12-നാണ് പഞ്ചായത്ത് അംഗമായ ജോസ് നെല്ലേടത്തെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ചുമത്തപ്പെട്ട് 17 ദിവസം ജയില്‍ കഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ചില ഡി.സി.സി നേതാക്കളുമാണെന്ന് ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെയാണ് ജോസിന്റെ മരണം നടന്നത്.കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളാണ് ഈ സംഭവത്തിന് അടിത്തറയെന്നാണ് ആരോപണം.
പരിശോധനയ്ക്കിടെ ആർസി ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ടോ? പലർക്കും ഒരേ പ്രശ്നം
കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയാലും പുതിയ ആർസി ഉടനെ ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ വലിയ പ്രശ്നം. പലപ്പോഴും മൂന്ന് മാസത്തിലേറെ കാത്തിരുന്നിട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാത്ത അവസ്ഥയാണ് ഉടമകൾ നേരിടുന്നത്.ഇതോടെ വാഹന പരിശോധനയ്ക്കിടയിൽ രേഖകളില്ലാതെ ബുദ്ധിമുട്ടും പിഴയ്ക്കുള്ള ഭീഷണിയും ഉടമകൾക്ക് അനുഭവിക്കേണ്ടി വരുന്നു.ഇപ്പോൾ വാഹന ഉടമകൾക്ക് നൽകുന്നത് ഡിജിറ്റൽ രേഖകളാണ്. എന്നാൽ അത് സമയത്ത് അപ്ഡേറ്റ് ചെയ്യാത്തതിനാൽ പോലീസോ മോട്ടോർ വാഹന വകുപ്പോ പരിശോധന നടത്തുമ്പോൾ രേഖകളിൽ പഴയ വിവരങ്ങളാണ് കാണുന്നത്.അപേക്ഷാ നടപടികൾ പൂർത്തിയാക്കിയതിന്റെ രസീതും ബന്ധപ്പെട്ട രേഖകളും കാണിച്ച് പലരും രക്ഷപ്പെടുകയാണെങ്കിലും, സാങ്കേതിക തടസ്സങ്ങളും ഓഫീസുകളിൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിലെ താമസവും വൈകലിന് കാരണമാകുന്നു. ജീവനക്കാരുടെ കുറവും, ആധാർ അടിസ്ഥാനമല്ലാതെ ചെയ്യുന്ന അപേക്ഷകളും അപ്ഡേറ്റ് വൈകാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.ഓൺലൈനിൽ “ഫേസ്ലസ് സംവിധാനം” ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത്തരം തടസ്സങ്ങളാൽ പലർക്കും നേരിട്ട് ആർടി ഓഫീസിലോ സബ് ആർടി ഓഫീസിലോ എത്തി പ്രശ്നം പരിഹരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.
ഏവിയേഷന്‍ കോഴ്‌സിന് ധനസഹായം; 9 വര്‍ഷത്തിനിടെ പട്ടിക വിഭാഗത്തില്‍പ്പെട്ട നിരവധി വിദ്യാര്‍ഥികളെ പൈലറ്റുമാരാക്കി സംസ്ഥാന സര്‍ക്കാര്
സം സ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികളെ പൈലറ്റുമാരാക്കി ഒരുക്കാന്‍ നിരവധി ധനസഹായ പദ്ധതികള്‍ നടപ്പാക്കിയതായി നിയമസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന്ത്രി ഒ. ആര്‍ കേളു നിയമസഭയെ രേഖാമൂലം വിവരിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരുകളുടെ കാലയളവില്‍ വിവിധ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് എവിയേഷന്‍ കോഴ്‌സുകള്‍ പഠിക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍, അഞ്ച് പട്ടികജാതി, മൂന്ന് പട്ടികവര്‍ഗ, രണ്ട് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പൈലറ്റ് കോഴ്‌സ് പഠിക്കാന്‍ ധനസഹായം ലഭിച്ചു. ഇതിന് സര്‍ക്കാര്‍ ചെലവഴിച്ചത് ₹1,85,94,000. ഒന്നാം പിണറായി സര്‍ക്കാരില്‍ അഞ്ച് പട്ടികജാതി, രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോഴ്‌സ് പഠന സഹായം ലഭിച്ചു; ചെലവ് ₹74,62,320. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴ് പേര്‍ക്ക് പൈലറ്റ് കോഴ്‌സ് പഠിക്കാന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കി; ചെലവ് ₹86,49,620.കഴിഞ്ഞ 9 വര്‍ഷത്തിനിടെ, സര്‍ക്കാര്‍ 1,139 പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളെ വിദേശ പഠനത്തിനായി സഹായിച്ചിട്ടുണ്ട്. ഇതില്‍ 1,059 പട്ടികജാതി, 80 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വിദേശത്തേക്കയറ്റപ്പെട്ടിട്ടുണ്ട്. വിദേശ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചത് ₹227,83,49,907. 2024 ജനുവരി മുതല്‍ ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ODEPC) മുഖേന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് വിദേശ പഠന സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം ODEPC മുഖേന ₹87,44,93,973 ചെലവഴിച്ചിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു.