മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്ലീം ലീഗിന്റെ വീട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തിന്‍റെ നിര്‍ദേശം

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുന്ന മുസ്‌ലീം ലീഗ് നേതാക്കളുടെ വീട്നി ര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശമിട്ടു. ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമങ്ങള്‍ പാലിക്കാതെ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നതായാണ് സെക്രട്ടറി നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് നേരിട്ട് സന്ദര്‍ശനവും നടത്തി. വാക്കാലാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം, സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി ശിഹാബ് നേതാക്കള്‍ക്ക് നിര്‍മ്മാണം തുടര്‍ന്നുപോകുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതര്‍ നടപടിയെടുത്തത്.

പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്‍റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി പ്രിയങ്ക ഗാന്ധി

വയനാട് പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബവുമായി എംപി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്ച നടത്തി. ഭാര്യ, മകന്‍, മകള്‍ എന്നിവര്‍ പടിഞ്ഞാറെത്തറ താജ് ഹോട്ടലിലെത്തി പ്രിയങ്കയെ നേരില്‍ കണ്ടു.വ്യക്തിപരമായ കാര്യങ്ങളാണ് ചർച്ചയായതെന്നും കുടുംബം പരസ്യപ്രതികരണം നല്‍കാനില്ലെന്നും വ്യക്തമാക്കി. കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന ഉറപ്പും പ്രിയങ്ക നല്‍കി.ജോസ് നെല്ലേടത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കാതെ മണ്ഡലപര്യടനം നടത്തുന്നുവെന്ന സിപിഐഎം വിമര്‍ശനത്തെ തുടര്‍ന്നാണ് ഡി.സി.സി ഇടപെട്ട് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്.പുല്‍പ്പള്ളി വ്യാജകേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ സെപ്റ്റംബര്‍ 12-നാണ് പഞ്ചായത്ത് അംഗമായ ജോസ് നെല്ലേടത്തെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് ചുമത്തപ്പെട്ട് 17 ദിവസം ജയില്‍ കഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് തങ്കച്ചന്‍ അഗസ്റ്റിന്‍ തനിക്കെതിരായ കേസിന് പിന്നില്‍ ജോസ് നെല്ലേടവും ചില ഡി.സി.സി നേതാക്കളുമാണെന്ന് ആരോപിച്ചിരുന്നു. ആരോപണത്തിന് പിന്നാലെയാണ് ജോസിന്റെ മരണം നടന്നത്.കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങളാണ് ഈ സംഭവത്തിന് അടിത്തറയെന്നാണ് ആരോപണം.

പരിശോധനയ്ക്കിടെ ആർസി ഇല്ലാതെ ബുദ്ധിമുട്ടുന്നുണ്ടോ? പലർക്കും ഒരേ പ്രശ്നം

കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കിയാലും പുതിയ ആർസി ഉടനെ ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ വലിയ പ്രശ്നം. പലപ്പോഴും മൂന്ന് മാസത്തിലേറെ കാത്തിരുന്നിട്ടും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാത്ത അവസ്ഥയാണ് ഉടമകൾ നേരിടുന്നത്.ഇതോടെ വാഹന പരിശോധനയ്ക്കിടയിൽ രേഖകളില്ലാതെ ബുദ്ധിമുട്ടും പിഴയ്ക്കുള്ള ഭീഷണിയും ഉടമകൾക്ക് അനുഭവിക്കേണ്ടി വരുന്നു.ഇപ്പോൾ വാഹന ഉടമകൾക്ക് നൽകുന്നത് ഡിജിറ്റൽ രേഖകളാണ്. എന്നാൽ അത് സമയത്ത് അപ്ഡേറ്റ് ചെയ്യാത്തതിനാൽ പോലീസോ മോട്ടോർ വാഹന വകുപ്പോ പരിശോധന നടത്തുമ്പോൾ രേഖകളിൽ പഴയ വിവരങ്ങളാണ് കാണുന്നത്.അപേക്ഷാ നടപടികൾ പൂർത്തിയാക്കിയതിന്റെ രസീതും ബന്ധപ്പെട്ട രേഖകളും കാണിച്ച് പലരും രക്ഷപ്പെടുകയാണെങ്കിലും, സാങ്കേതിക തടസ്സങ്ങളും ഓഫീസുകളിൽ രേഖകൾ അപ്‌ലോഡ് ചെയ്യുന്നതിലെ താമസവും വൈകലിന് കാരണമാകുന്നു. ജീവനക്കാരുടെ കുറവും, ആധാർ അടിസ്ഥാനമല്ലാതെ ചെയ്യുന്ന അപേക്ഷകളും അപ്ഡേറ്റ് വൈകാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.ഓൺലൈനിൽ “ഫേസ്ലസ് സംവിധാനം” ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത്തരം തടസ്സങ്ങളാൽ പലർക്കും നേരിട്ട് ആർടി ഓഫീസിലോ സബ് ആർടി ഓഫീസിലോ എത്തി പ്രശ്നം പരിഹരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top