
തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പിൽ കോര്‍പ്പറേഷനുകളിൽ സംഘടിപ്പിക്കുന്ന വികസന സദസിന് ജില്ലയിൽ ഇന്ന് അമ്പലവയൽ ഗ്രാമപഞ്ചായത്തിൽ തുടക്കമാവും. രാവിലെ 10 മണി മുതൽ അമ്പലവയൽ ജയലക്ഷ്മി ഓഡിറ്റോറിയത്തിലാണ് പരിപാടി.
സംസ്ഥാന സര്‍ക്കാറിന്റെ ഇന്നോളമുള്ള വികസന പ്രവര്‍ത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് ജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുകയും ഭാവി വികസനത്തിനുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ആരായുന്നതിനുമാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന നേട്ടങ്ങളും ഭാവി പദ്ധതികളും സദസ്സുകളിൽ ചര്‍ച്ചയാവും.ഒക്ടോബര്‍ 18നകം ജില്ലയിലെ 23 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളും വികസന സദസുകൾ നടക്കും. ഓരോ തദ്ദശ സ്ഥാപനത്തിലും എല്ലാ വാര്‍ഡുകളിൽ നിന്നുള്ളവരുടെയും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരുടെയും പങ്കാളിത്തം വികസന സദസ്സിൽ ഉറപ്പാക്കും. എംഎൽഎമാര്‍ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാവുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികൾ തുടങ്ങിയവരും വികസന സദസ്സുകളിലെത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും വികസന നേട്ടങ്ങൾ വിവരിക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷൻ എന്നിങ്ങനെയുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികൾക്കായി ഭൂമി വിട്ടുനൽകിയവര്‍, ഹരിത കര്‍മസേന അംഗങ്ങൾ എന്നിങ്ങനെ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങളിൽ പങ്കാളികളായവരെ ചടങ്ങുകളിൽ ആദരിക്കും.സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ വികസന സദസുകളിൽ പ്രദര്‍ശിപ്പിക്കും. ശേഷം ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങളും ആവിഷ്കരിച്ച പദ്ധതികളും വിശദീകരിക്കും. തുടര്‍ന്നായിരിക്കും പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമാഹരിക്കുന്നതിനുള്ള ഓപ്പൺ ഫോറം നടക്കുക. ഈ നിര്‍ദേശങ്ങൾ ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാറിന് മുന്നിൽ സമര്‍പ്പിക്കും. കെ-സ്മാര്‍ട്ട് സേവനങ്ങൾ നൽകുന്ന കെ-സ്മാര്‍ട്ട് ക്ലിനിക്ക്, വിജ്ഞാന കേരളം തൊഴിൽ മേള എന്നിവയും വികസന സദസുകളിൽ നടക്കും.*വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു*വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണ്. കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുള ചങ്ങാടങ്ങൾ ഒരുക്കിയിട്ടുള്ളത്. വരുന്ന അവധി ദിവസങ്ങളിൽ വിനോദത്തിനു ഏറെ അനുയോജ്യമായ പ്രദേശമാണ് കുറുവ ദ്വീപെന്നും മന്ത്രി പറഞ്ഞു. പരിസ്ഥി സൗഹൃദമായ കൂടുതൽ സൗകര്യങ്ങൾ സഞ്ചാരികൾക്ക് ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, കുറുവ ഡി.എം.സി മാനേജർ രതീഷ് ബാബു, ഡി.ടി.പി.സി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പിപ്രവീൺ എന്നിവർ സംസാരിച്ചു.*പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ*വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശ സഞ്ചാരികളും കുറുവദ്വീപിനെ ലോക ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. 2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര് ഇവിടെയെത്തിയിരുന്നു. പാൽവെളിച്ചം എന്ന ഗ്രാമപ്രദേശത്ത് ടൂറിസം നൽകിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായി. പിന്നീട് സുരക്ഷാ കാരണങ്ങളാൽ ദ്വീപിനകത്തെ സഞ്ചാരപാതകൾ പരിമിതപ്പെടുത്തിയെങ്കിലും സഞ്ചാരികൾക്ക് കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂൺ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മുതിര്‍ന്നവ൪ക്ക് 220 രൂപയും, വിദ്യാര്‍ത്ഥികൾക്ക് 100 രൂപയും, വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡി.എം.സിയുടെ നേതൃത്വത്തിൽ കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ചങ്ങാടസവാരിക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. രണ്ട് പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനഃരാരംഭിക്കും. ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല. സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.*വയനാട് ഉത്സവ് ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു*വയനാട് ഉത്സവ് ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. മഹാനവമി വിജയദശമി അവധി ദിനങ്ങളിൽ വായനാട്ടിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബര്‍ 5 വരെ വിവിധ പരിപാടികൾ നടത്തിവരികയാണ്. മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് ശേഷം ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ തിരികെയെത്തിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ സുരക്ഷിതത്വം ബോധ്യപ്പെടുത്തുന്നതിനും വേണ്ടി കഴിഞ്ഞ വര്‍ഷം മുതലാണ് വയനാട് ഉത്സവ് ആരംഭിച്ചത്.ഉദ്ഘാടന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. സബ് കളക്ടർ അതുൽ സാഗര്‍, ഡിടിപിസി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ, കുറുവ ഡിഎംസി മാനേജർ രതീഷ് ബാബു, ഡിടിപിസി അഡ്മിനിസ്ട്രേഷൻ മാനേജർ പി.പി പ്രവീൺ, മാനന്തവാടി സിഡിഎസ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത്, മാനന്തവാടി നഗരസഭ കൗൺസിലർ വി.ആര് പ്രീവീജ് എന്നിവർ സംസാരിച്ചു.*വൈദ്യുതി മുടങ്ങും*വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇന്ന് (സെപ്റ്റംബര്‍ 29) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പള്ളിക്കൽ, പാലമുക്ക്, കാരക്കുനി, കമ്മോം, കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി, കുനിക്കരച്ചാൽ, തേറ്റമല, വെള്ളിലാടി, കോച്ചുവയൽ, എള്ളുമന്ദം, ഒരപ്പ്, ചൊവ്വ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
8th Pay Commission: എട്ടാം ശമ്ബള കമ്മീഷൻ ഉടനില്ല, കാത്തിരിക്കേണ്ടത് ഇത്രയും വര്‍ഷം
സർക്കാർ ജീവനക്കാരുടെ ഏറെക്കാലത്തെ പ്രതീക്ഷയായ എട്ടാം ശമ്പള കമ്മീഷൻ 2025 ജനുവരി 16-ന് പ്രഖ്യാപിച്ചുവെങ്കിലും, അതിനു ശേഷമൊന്നും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ToR (Terms of Reference)യും അംഗങ്ങളുടെ പട്ടികയും ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നത് ജീവനക്കാരെ ആശങ്കയിലാഴ്ത്തുകയാണ്.ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2024 ഡിസംബർ 31-ന് അവസാനിക്കുന്നതിനാൽ, പുതിയ കമ്മീഷൻ രൂപീകരണവും റിപ്പോർട്ട് സമർപ്പണവും നടപ്പാക്കലും വരെ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെ എടുത്തേക്കാമെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിൽ ഇതേ രീതിയാണ് പിന്തുടർന്നതും, അതുകൊണ്ടുതന്നെ 2028 വരെ കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ സൂചന.2014 ഫെബ്രുവരിയിൽ രൂപീകരിച്ച ഏഴാം ശമ്പള കമ്മീഷൻ 2015 നവംബറിൽ റിപ്പോർട്ട് സമർപ്പിക്കുകയും, 2016 ജനുവരി 1 മുതൽ അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതേ മാതൃക ആവർത്തിക്കുകയാണെങ്കിൽ, എട്ടാം ശമ്പള കമ്മീഷന്റെ ശുപാർശകൾ ജീവനക്കാരുടെ ജീവിതത്തിൽ യാഥാർത്ഥ്യമാകാൻ 2028 വരെ വേണ്ടിവരുമെന്നാണു കണക്ക്.ശമ്പള വർദ്ധനവിനൊപ്പം അലവൻസുകൾ, പെൻഷൻ, ക്ഷാമബത്ത, ഭാവി സാമ്പത്തിക സുരക്ഷ എന്നിവയ്ക്കും കമ്മീഷൻ ശുപാർശകൾ നേരിട്ട് ബാധകമായതിനാൽ, സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രാധാന്യം വളരെ കൂടുതലാണ്.
അവധിക്കാല യാത്രകൾക്ക് പുത്തൻ ഉണർവ്; നിങ്ങൾ അറിഞ്ഞോ കുറുവദ്വീപ് വീണ്ടും തുറന്നെന്ന്?
വടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി.അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളും കാടിന്റെ വന്യസൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശ സഞ്ചാരികളും കുറുവദ്വീപിനെ ലോക ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.2017ൽ കുറുവദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതുവരെ പ്രതിദിനം ആയിരക്കണക്കിന് പേര് ഇവിടെയെത്തിയിരുന്നു. പാൽവെളിച്ചം എന്ന ഗ്രാമപ്രദേശത്ത് ടൂറിസം നൽകിയ ഉണര്‍വ് ഇവിടത്തുകാരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായി. പിന്നീട് സുരക്ഷാ കാരണങ്ങളാൽ ദ്വീപിനകത്തെ സഞ്ചാരപാതകൾ പരിമിതപ്പെടുത്തിയെങ്കിലും സഞ്ചാരികൾക്ക് കുറുവ ദ്വീപിനോടുള്ള പ്രിയം കുറഞ്ഞില്ല. നിലവിൽ മാനന്തവാടി പാൽവെളിച്ചം ഭാഗത്തുനിന്നും പുൽപ്പള്ളി പാക്കം ഭാഗത്തുനിന്നുമായി രണ്ട് പ്രവേശനകവാടങ്ങളിലൂടെ പ്രതിദിനം 489 പേരെയാണ് കുറുവ ദ്വീപിലേക്ക് കടത്തിവിടുന്നത്. എല്ലാ വര്‍ഷവും കാലവര്‍ഷത്തോടനുബന്ധിച്ച് കബനീ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ കുറുവദ്വീപിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാറുണ്ട്. ഈ വര്‍ഷം ജൂൺ പകുതിയോടെ അടച്ചിട്ട കുറുവ ദ്വീപിലേക്ക് സെപ്റ്റംബര്‍ 14 മുതലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചത്. മുതിര്‍ന്നവ൪ക്ക് 220 രൂപയും, വിദ്യാര്‍ത്ഥികൾക്ക് 100 രൂപയും, വിദേശ സഞ്ചാരികൾക്ക് 440 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ഡി.എം.സിയുടെ നേതൃത്വത്തിൽ കുറുവദ്വീപിൽ നടത്തുന്ന ചങ്ങാട സവാരിയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ചങ്ങാടസവാരിക്ക് മുതിര്‍ന്നവര്‍ക്ക് 100 രൂപയും, കുട്ടികൾക്ക് 50 രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. രണ്ട് പേ൪ക്ക് 300 രൂപ നിരക്കിൽ ഇവിടെ നടത്തിവന്നിരുന്ന കയാക്കിങ് ഉടനെ പുനഃരാരംഭിക്കും. ഹരിതടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കുറുവ ദ്വീപിലേക്ക് പ്ലാസ്റ്റിക്, ഭക്ഷ്യ മാലിന്യങ്ങളൊന്നും കടത്തിവിടില്ല.സഞ്ചാരികളുടെ സുരക്ഷക്ക് പ്രാധാന്യം നൽകി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് മുതലായവയും നി൪ബന്ധമാക്കിയിട്ടുണ്ട്. വരും മാസങ്ങളിൽ സന്ദര്‍ശകരുടെ എണ്ണത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്