സ്വര്‍ണവിലയുടെ കുതിപ്പിനൊരു ബ്രേക്ക്, നിരക്ക് കുറഞ്ഞു; ഒരു പവന് ഇന്ന് എത്ര നല്‍കണം

കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് ചെറിയൊരു ഇടിവ് രേഖപ്പെടുത്തി. പവന്‍ 400 രൂപ കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില 87,040 രൂപയായി. എന്നാൽ, ജിഎസ്ടി, പണിക്കൂലി, ഹോള്‍മാർക്ക് ഫീസുകൾ ഉൾപ്പെടുത്തിയാൽ ഒരു പവന്‍ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.

നിലവിൽ ഗ്രാമിന് 12,000 രൂപയിലധികമാണ് 22 കാരറ്റ് സ്വർണവില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഒള്‍ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ രണ്ട് തവണ വില പരിഷ്‌കരിച്ചിരുന്നു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, രൂപ-ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവ ഇന്ത്യയിലെ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ദീപാവലി ആഘോഷങ്ങൾ അടുക്കിവരുന്നതിനാൽ ഗ്രാമിന് 12,000 രൂപയിലേക്ക് കൂടി സ്വർണവില ഉയരാനിടയുണ്ടെന്ന് സൂചനകൾ പറയുന്നു, ഇത് വിവാഹ വിപണിയെ നേരത്തെ തന്നെ ബാധിച്ചിട്ടുണ്ട്.ഇന്നത്തെ വില നിരക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണം ഗ്രാമിന് 10,880 രൂപ, 18 കാരറ്റ് 8,955 രൂപ, 14 കാരറ്റ് 6,960 രൂപ, 9 കാരറ്റ് 4,490 രൂപയാണ്. അതേസമയം, വെള്ളിയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വ്യാപരിക്കുന്നു; ഗ്രാമിന് 156 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ആദ്യമായി വെള്ളിയുടെ വില 150 രൂപ കടക്കിയിരിക്കുന്നു, കൂടാതെ അടുത്ത ദിവസങ്ങളിൽ ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം;കല്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കിന് കേന്ദ്ര അനുമതി

ജില്ലയിലെ ആസ്ഥാന നഗരമായ കല്‍പ്പറ്റയില്‍ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് അന്തിമ അനുമതി ലഭിച്ചു. സംസ്ഥാന അനുമതി മുമ്പ് തന്നെ ലഭിച്ചിരുന്നുവെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരമില്ലാത്തതിനാല്‍ പദ്ധതി നീണ്ടുനിന്നിരുന്നു.കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് സെൻററിന് കേന്ദ്ര അനുമതി ലഭിച്ചത്.വയനാട് ജില്ലയില്‍ ഇതുവരെയും ബ്ലഡ് ബാങ്ക് ഇല്ലായിരുന്നതാണ് വലിയ വെല്ലുവിളിയായി നിലകൊണ്ടിരുന്നത്. നീതി ആയോഗ് ആസ്പിരേഷണല്‍ ജില്ലാ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷം ഒരു കോടി രൂപ ചെലവിട്ട് കല്‍പ്പറ്റ മുനിസിപ്പാലിറ്റിയാണ് ബ്ലഡ് സെൻററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അനുമതി ലഭിച്ചതോടെ ഉടൻതന്നെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരസഭയുടെ തീരുമാനം.ലോക രക്തദാന ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര അനുമതി ലഭിച്ചതെന്നത് പ്രത്യേക സന്തോഷം നല്‍കുന്നതായി സമൂഹ പ്രവര്‍ത്തകനും രക്തദാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ മാടായി ലത്തീഫ് പറഞ്ഞു. നിരവധി തവണ രക്തം ദാനം ചെയ്ത അദ്ദേഹം കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് വേണമെന്ന് ആദ്യമായി ഉന്നയിച്ചവരില്‍ ഒരാളാണ്.കല്‍പ്പറ്റയില്‍ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നത് രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

ആഘോഷത്തിന് നടുവിൽ എൽ.പി.ജി സിലിണ്ടർ വില ഉയർന്നു; ഉപഭോക്താക്കൾക്ക് ഇരുട്ടടി

എണ്ണക്കമ്പനികൾ പതിവ് വില പരിഷ്‌കരണത്തിന്റെ ഭാഗമായി വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ നിരക്ക് വീണ്ടും കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നവരാത്രിയും ദസറയും പോലുള്ള ആഘോഷ ദിവസങ്ങളിൽ വന്നിരിക്കുന്ന ഈ വിലവർധന ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.അതേസമയം, ഗാർഹികാവശ്യത്തിനുള്ള 14 കിലോ ഗ്രാം സിലിണ്ടറിന്റെ വിലയിൽ മാറ്റമൊന്നുമില്ല. കഴിഞ്ഞ ആറു മാസമായി എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് കുറച്ചുവരികയായിരുന്നു.എന്നാൽ, ആഗോള ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങൾ വിലയെ ബാധിക്കുന്നതിനാൽ ഭാവിയിലും ഇത്തരം വർധനകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സൂചന. ഗാർഹിക സിലിണ്ടറിന്റെ നിലവിലെ നിരക്ക് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നുവെങ്കിലും, വാണിജ്യ വിപണിയിൽ ചെലവുകൾ ഉയർന്നേക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top