
ബിരുദദാന ചടങ്ങിനായി എത്തിയ മൂന്ന് സുഹൃത്തുക്കൾക്കിടയിൽ നടന്ന കുളിക്കലാണ് ദാരുണാവസാനമായത്. മൂവാറ്റുപുഴയാറ്റിൽ കുളിക്കാനിറങ്ങിയ വയനാട് മാനന്തവാടി സ്വദേശി അർജുൻ (23)നും എറണാകുളം ചോറ്റാനിക്കര സ്വദേശി ആൽബിൻ (22)നും ശക്തമായ ഒഴുക്കിൽപ്പെട്ടു മുങ്ങിമരിച്ചു.
ഇലാഹിയ എൻജിനീയറിംഗ് കോളേജിൽ ബിരുദം പൂർത്തിയാക്കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവാക്കൾ ഉച്ചയോടെ പുഴയിൽ ഇറങ്ങിയപ്പോൾ, അപ്രതീക്ഷിതമായ ശക്തമായ ഒഴുക്ക് ജീവൻ പിടിച്ചെടുത്തു. അപകട വിവരം അറിഞ്ഞതോടെ ഫയർഫോഴ്സ് സംഘവും സ്കൂബ ടീമും സ്ഥലത്തെത്തി വ്യാപകമായ തിരച്ചിൽ ആരംഭിച്ചു.തിരച്ചിലിനിടെ ആദ്യം ആൽബിന്റെ മൃതദേഹവും, പിന്നീട് ഇന്ന് രാവിലെ അർജുന്റെ മൃതദേഹവും അപകടം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.യൗവനത്തിന്റെ സന്തോഷവുമായി എത്തിയ ബിരുദദാന യാത്ര ഇങ്ങനെ ദുരന്തത്തിൽ കലാശിച്ചതോടെ നാട്ടുകാർക്കും സഹപാഠികൾക്കും വലിയ ദുഃഖത്തിലാണ്.
ജില്ലയിൽ അമീബിക് മസ്‌തിഷ്‌ക ജ്വര ജാഗ്രത; പൊതു-സ്വകാര്യ നീന്തൽ കുളങ്ങളിൽ ക്ലോറിനേഷൻ നിർബന്ധം
കൽപ്പറ്റ: സംസ്ഥാനത്ത് മസ്റിഷ്‌ക ജ്വരത്തിന്റെ കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ വയനാട് ജില്ലയിൽ വിനോദ, പരിശീലന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എല്ലാ പൊതു, സ്വകാര്യ നീന്തൽ കുളങ്ങളിലും ക്ലോറിനേഷൻ നിർബന്ധമാക്കി ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ.റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വെള്ളം ദിവസേന ക്ലോറിനേറ്റ് ചെയ്ത്, ലിറ്ററിന് 13 മില്ലിഗ്രാം (13 ppm) തോതിൽ റെസിഡ്യുവൽ ക്ലോറിൻ നിലനിൽക്കുന്നു എന്ന് ഉറപ്പാക്കണം.ക്ലോറിനേഷൻ വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കണം. പഞ്ചായത്തിന്റെ സെക്രട്ടറി, പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർ, അല്ലെങ്കിൽ അധികാരമുള്ള ഉദ്യോഗസ്ഥർ പരിശോധിക്കാൻ ആവശ്യപ്പെടുമ്പോൾ അവിടെ ഹാജരാക്കേണ്ടതാണ്. നീന്തൽ കുളങ്ങളിലൂടെയുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും അടിയന്തിര നടപടികൾ സ്വീകരിക്കുന്നു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് 2023 കേരള പൊതുജനാരോഗ്യ നിയമം പ്രകാരം നടപടികൾ സ്വീകരിക്കും.
ഹാവൂ ആശ്വാസമായി, താഴോട്ടിറങ്ങി സ്വര്‍ണ വില ; ഇന്നത്തെ നിരക്ക് ഇതാ
കേരളത്തിലെ സ്വർണവിപണിയിൽ വിലയിടിവ് രേഖപ്പെടുത്തി. ഭരണപ്രേമികളുടെയും സാധാരണ ഉപഭോക്താക്കളുടെയും മനസിലേക്ക് ആശ്വാസം പകരുന്ന രീതിയിലാണ് ഇന്ന് നിരക്കിൽ വന്ന മാറ്റം. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 480 രൂപ കുറഞ്ഞ് 86,560 രൂപയായി.കഴിഞ്ഞ ദിവസം നിരക്ക് 87,040 രൂപയായിരുന്നു. ഇതോടെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.ഗ്രാം നിരക്കിലും കുറവ് അനുഭവപ്പെട്ടിട്ടുണ്ട് — ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ 10,820 രൂപ നല്‍കണം. എന്നാൽ പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്കിംഗ് ഫീസ് എന്നിവ കൂടി കണക്കിലെടുക്കുമ്പോൾ, ഒരു പവൻ ആഭരണം വാങ്ങാൻ 93,000 രൂപയ്ക്കുമുകളിൽ ചെലവ് വരും.സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിലവർദ്ധനയ്ക്കുണ്ടായതുപോലെ അനുപാതികമായ കുറവ് സംഭവിക്കുന്നില്ലെന്നതാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. വിലയിൽ നേരിയ മാറ്റങ്ങൾ തുടർന്നേക്കാമെന്ന് സൂചനയും അവർ നൽകുന്നു.
വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴ; അടുത്ത അഞ്ചുദിവസം കേരളത്തിലെ അന്തരീക്ഷം മാറും
കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.വടക്കുകിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ചുഴലിക്കാറ്റായി മാറാനിടയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടതുമുതല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നില്‍ക്കാതിരിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇടിമിന്നല്‍സാധ്യതയുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുകയും അവയുടെ സമീപത്ത് നില്‍ക്കാതിരിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് അപകടകരമല്ലെങ്കിലും വൈദ്യുതോപകരണങ്ങളോട് അടുത്ത് നില്‍ക്കുന്നത് ഒഴിവാക്കണം. മേഘാവൃതമായ കാലാവസ്ഥയില്‍ ടെറസിലോ തുറസായ സ്ഥലങ്ങളിലോ കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് അപകടകരമാണെന്നും വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹനത്തിനകത്ത് തുടരുന്നത് സുരക്ഷിതമാണെന്നും കൈകാലുകള്‍ പുറത്തിടാതിരിക്കുക വേണ്ടതാണെന്നും അറിയിച്ചു. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കണം. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉറപ്പായി കെട്ടിവയ്ക്കണമെന്നും ഇടിമിന്നല്‍ സമയത്ത് കുളിക്കലും ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കലും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൈപ്പുകള്‍ വഴി മിന്നലിന്റെ വൈദ്യുതി സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുകയോ മീന്‍പിടുത്തത്തിനിറങ്ങുകയോ ചെയ്യുന്നത് അപകടകരമാണ്. കാര്‍മേഘങ്ങള്‍ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ മത്സ്യബന്ധനം,ബോട്ടിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിർത്തി ഉടനെ കരയിലേക്ക് മടങ്ങണം. ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുതെന്നും ചൂണ്ടയിടലും വലയെറിയലും ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ പട്ടം പറത്തലും ഇത്തരം കാലാവസ്ഥയില്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മുന്നറിയിപ്പുകളെ അവഗണിക്കാതെ മുന്‍കൂറായി സുരക്ഷാ നടപടികള്‍ സ്വീകരിക്കുക വഴി ജീവനും സ്വത്തിനും ഉണ്ടാകാവുന്ന അപകടസാധ്യത കുറയ്ക്കാനാകുമെന്ന് കാലാവസ്ഥാ വകുപ്പ് ഓര്‍മ്മിപ്പിച്ചു.
പണയ വായ്പയില്‍ ആര്‍ബിഐയുടെ കർശന നിയന്ത്രണം; പലിശയടച്ച് പുതുക്കല്‍ ഇനി സാധ്യമല്ല, വായ്പയെടുത്തവര്‍ ശ്രദ്ധിക്കണം
സ്വര്‍ണം, വെള്ളി പണയ വായ്പകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വിപുലമായ മാറ്റങ്ങളാണ് റിസര്‍വ് ബാങ്ക് നടപ്പാക്കുന്നത്. ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുക, വായ്പാ നടപടികളില്‍ സുതാര്യത വര്‍ധിപ്പിക്കുക, തിരിച്ചടവില്‍ അച്ചടക്കം കൊണ്ടുവരിക എന്നിവയാണ് പരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. രണ്ട് ഘട്ടങ്ങളിലായാണ് പുതുക്കിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് — ഒക്ടോബര്‍ 1 മുതല്‍ ആദ്യഘട്ടവും, 2026 ഏപ്രില്‍ 1 മുതല്‍ രണ്ടാമത്തെ ഘട്ടവും പ്രാബല്യത്തില്‍ വരും.പുതുക്കലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം പണയ വായ്പയുടെ പലിശ മാത്രം അടച്ച് പണയം പുതുക്കാനുള്ള സൗകര്യം പൂര്‍ണമായും നിർത്തലാക്കുന്നതാണ്. 2026 ഏപ്രില്‍ 1 മുതല്‍ ഈ സംവിധാനം ഇല്ലാതാകും. ഇതിലൂടെ വായ്പാ തിരിച്ചടവില്‍ അച്ചടക്കം ഉറപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.ബുള്ളറ്റ് തിരിച്ചടവ് സംവിധാനവും കര്‍ശനമായിവായ്പയും പലിശയും ഉള്‍പ്പെടെ പരമാവധി 12 മാസത്തിനുള്ളില്‍ മുഴുവന്‍ തുകയും തിരിച്ചടയ്ക്കണം. വായ്പ തീര്‍ത്തതിനു പിന്നാലെ പണയത്തിലുള്ള സ്വര്‍ണം ഉടന്‍ തന്നെ മടക്കിനല്‍കണമെന്നും, വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കാനുമാണ് നിര്‍ദ്ദേശം.വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന പ്രാദേശിക ഭാഷയില്‍ തന്നെ നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദ്ദേശം.വായ്പാ പരിധിയില്‍ പുതുക്കല്‍₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.₹2.50 ലക്ഷം മുതല്‍ ₹5 ലക്ഷം രൂപ വരെയുള്ള വായ്പയ്‌ക്ക് പരമാവധി 80% പരിധി.₹5 ലക്ഷം രൂപയ്ക്ക് മുകളില്‍ ₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.₹2.50 ലക്ഷം രൂപ വരെ വായ്പയ്‌ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85% വരെ അനുവദിക്കും.₹2.50 ലക്ഷം മുതല്‍ ₹5 ലക്ഷം രൂപ വരെയുള്ള വായ്പയ്‌ക്ക് പരമാവധി 80% പരിധി.₹5 ലക്ഷം രൂപയ്ക്ക് മുകളില്‍ വായ്പയാണെങ്കില്‍ പരമാവധി 75% പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്.ഈ പുതുക്കിയ പരിധികള്‍ 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.അസംസ്‌കൃത സ്വര്‍ണത്തിന് വായ്പയില്ലഒക്ടോബർ 1 മുതല്‍, ആഭരണങ്ങള്‍, കോയിന്‍, ETF തുടങ്ങിയവ ഉള്‍പ്പെടെ ഏത് സ്വര്‍ണ രൂപത്തെയും വാങ്ങുന്നതിനായി പണയ വായ്പ ലഭിക്കില്ല. അതേസമയം, അസംസ്‌കൃത സ്വര്‍ണവും വെള്ളിയും ഉപയോഗിക്കുന്ന നിര്‍മാതാക്കള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ അനുവദിക്കും — ഇത് മുമ്പ് ജ്വല്ലറികള്‍ക്കു മാത്രമായിരുന്നു ലഭിച്ചിരുന്നത്.ഇതിനൊപ്പം, ചെറു പട്ടണങ്ങളിലെ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും സ്വര്‍ണ വായ്പ അനുവദിക്കാനുള്ള അനുമതിയും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.