പൂക്കോട്: വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണത്തിന് സിബിഐ സംഘം വയനാട്ടിലെത്തി. എസ്പിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിറ്റിലെ അംഗങ്ങളാണ് ആന്വേഷണത്തിനായി വയനാട്ടിലെത്തിയത്. സിബിഐ സംഘം ഇന്നലെ കണ്ണൂരില്‍ വച്ച് കല്‍പ്പറ്റ ഡിവൈഎസ്പി ടി. എന്‍ സജീവില്‍ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിന് കളമൊരുങ്ങിയ പൂക്കോട് വെറ്ററിനറി കോളേജും സിബിഐ അന്വേഷണ സംഘം സന്ദര്‍ശിക്കും.
അതേസമയം സിബിഐ അന്വേഷണത്തിന് ഉടൻ വിജ്ഞാപനമിറക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ അന്വേഷണം വൈകുന്നതിനെയും, ഫയലുകൾ കൈമാറുന്നതിന് കാലതാമസം വരുത്തുന്നതിനെയും ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ സംഘം കേസ് അന്വേഷണം ഏറ്റെടുത്തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr