റാഗിംഗിന് ഇരയായ വിദ്യാർത്ഥിയുടെ മരണം: ആറ് വിദ്യാര്‍ത്ഥികളെ കൂടിസസ്‌പെന്റ് ചെയ്തു
പൂക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണമായവരില്‍ ഉള്‍പ്പെട്ട എസ് എഫ് ഐ നേതാവുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന കോളേജ് യൂണിയന്റെ സെക്രട്ടറി അഭിഷേക്.എസ്, ബില്‍ഗേറ്റ് ജോഷ്വാ, ആകാശ് .ഡി, ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികളായ മറ്റ് 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്‌പെന്റ് ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)