മാനന്തവാടി: 1.80 കോടി രൂപ പയ്യമ്പള്ളി മുതൽ കൊയിലേരി വരെയുള്ള റോഡ് നിർമ്മാണത്തിന് സർക്കാർ അനുവദിച്ചു. സർക്കാർ നേരത്തെ തന്നെ 3.800 കിലോ മീറ്റർ റോഡിന് രണ്ട് കോടി അനുവദിച്ച് ഉത്തരവ് ഇറക്കിയിരുന്നു. എസ്റ്റിമേറ്റ് എടുത്തതിന് ശേഷം റോഡിന്റെ പൂർണ്ണമായ പ്രവൃത്തിക്ക് തുക തികയാതെ വന്നതിനാൽ അവശേഷിക്കുന്ന പുതിയിടം മുതൽ കൊയിലേരി വരെയുള്ള 1.600 കി ലോമീറ്റർ റോഡിന് തുക ആവശ്യപ്പെട്ട് ഒ.ആർ കേളു എംഎൽഎ നടത്തിയ ഇടപെടലിനെ തുടർന്നാണ് പുതിയിടം മുതൽ കൊയിലേരി വരെയുള്ള റോഡിന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഈ തുക ഉപയോഗിച്ച് റോഡ് ബിഎം ബിസി നിലവാരത്തിലേക്ക് ഉയർത്തും. അതോടൊപ്പം തന്നെ റോഡ് ഉയർത്തൽ, ഡ്രെയിനേജ് നിർമ്മാണം, കൊയിലേരി ടൗണിലെ അ ഴുക്ക് ചാൽ നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾക്ക് കൂടിയാണ് ഫണ്ട് അനുവദിച്ചത്. പയ്യമ്പള്ളി മുതൽ പുതിയിടം വരെയുള്ള റോഡിന്റെ ടെണ്ടർ നടപടികൾ ഇതിനോടകം പൂർത്തികരിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തോട നുബന്ധിച്ചുള്ള തുടർ പ്രവൃത്തികൾ ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.