കൽപറ്റ: സീനിയർ ക്ലർക്കിന് സസ്പെൻഷൻ. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗ തീരുമാനം അട്ടിമറിച്ച് മിനുട്സില്‍ തിരുത്തല്‍ വരുത്തിയ സീനിയര്‍ ക്ലര്‍ക്കിനാണു സസ്പെൻഷൻ ലഭിച്ചത്. കലക്ടറേറ്റ് ഡി.എം രണ്ട് സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്ക് ബിജു ജോസഫിനെയാണ് ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. അമ്പലവയല്‍ സെന്റ് മാര്‍ട്ടിന്‍ പള്ളി പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡി.ഡി.എം.എ യോഗ തീരുമാനം അട്ടിമറിച്ചുവെന്നാണ് പരാതി.
കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ സമതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എന്നാൽ അനുമതി നൽകാത്ത ചർച്ച് കെട്ടിടത്തിന് രണ്ടുമാസം മുമ്പ് നടന്ന യോഗത്തിനൻറെ മിനുട്സില്‍ തിരുത്തല്‍ വരുത്തി അനുമതി നൽകിയതായാണ് പരാതി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr