വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം: കേസിൽ ആദ്യം അറസ്റ്റിലായ 6 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കല്‍പ്പറ്റ: ക്രൂരമായ റാഗിങ്ങിന് ഇരയായി പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥൻ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ ആറ് പ്രതികളെ കോടതി മാർച്ച് നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി. ടി.എന്‍.സജീവന്റെ ആവശ്യം അംഗീകരിച്ചാണ് കല്‍പ്പറ്റ ജെ.ഫ്.സി.എം. കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
തിരുവനന്തപുരം പാലക്കണ്ടിയിൽ വീട്ടിൽ രെഹാൻ ബിനോയ് (20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി ആകാശ് (22), നന്ദിയോട് ശ്രീനിലയം വീട്ടിൽ ആർ.ഡി ശ്രീഹരി(23) ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്. അഭിഷേക് (23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ വീട്ടിൽ ഡോൺസ് ഡായ് (23), വയനാട് ബത്തേരി ചുങ്കം തെന്നിക്കോട് വീട്ടിൽ ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)