കല്പറ്റ: സംസ്ഥാനത്തെ ക്രമാതീതമായി താപനില വർദ്ധിക്കുകയാണ്. ജില്ലയിലെ പലയിടങ്ങളും വെന്തുരുകുന്നു.
ഫെബ്രുവരി തുടക്കം മുതൽ ഉയർന്ന താപനില കഴിഞ്ഞ 10 ദിവസമായി 30 ഡിഗ്രി സെൽഷ്യസിനു മുകളിലാണ്. തുടർച്ചയായി കഴിഞ്ഞ 3 ദിവസങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയതും ജില്ലയുടെ താപനില ഗണ്യമായി ഉയരുന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 30 ഡിഗ്രിയോ അതിനടുത്തോ ആയിരുന്നു താപനില. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കണക്കുകൾ പ്രകാരമാണിത്.ഫെബ്രുവരി ആരംഭത്തിൽ 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയയായിരുന്ന ജില്ലയുടെ താപനില. മാസം പകുതി പിന്നിട്ടതോടെ ഫെബ്രുവരിയിൽ തന്നെ 32 ഡിഗ്രി സെൽഷ്യസിനു മുകളിലെയതോടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജില്ല വേനൽച്ചൂടിൽ വെന്തുരുകാൻ സാധ്യതയേറെ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr