പ്രൗഢഗംഭീരമായ താലപ്പൊലി ഘോഷയാത്ര ബത്തേരി നഗരത്തെ വലംവെച്ചു

സുൽത്താൻബത്തേരി :മാരിയമ്മൻ ക്ഷോത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ പ്രൗഢഗംഭീരമായ താലപ്പൊലിഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. ഏഴുനാൾ നീണ്ട മാരിയമ്മയുടെ ഉത്സവത്തിന്റെ സമാപനദിനത്തിൽ വൻ ഭക്തജനപ്രവാഹമാണ് ബത്തേരിയിലുണ്ടായത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽനിന്നും അയൽജില്ലകളിൽനിന്നും ഭക്തർ ബത്തേരിയിലേക്ക് ഒഴുകിയെത്തി. വ്രതശുദ്ധിയോടെ സ്ത്രീകൾ താലമേന്തി. മഹാഗണപതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച താലപ്പൊലിഘോഷയാത്ര ബത്തേരി നഗരത്തെ വലംവെച്ച് മാരിയമ്മൻ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top