മീനങ്ങാടി: പേരാമ്പ്രയില്‍ നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ. അതേസമയം കാറില്‍ തട്ടികൊണ്ടു പോയ രണ്ട് യുവാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. മേപ്പയാര്‍ സ്വദേശി മുഹമ്മദ് അസ്ലം, പൈതോത്ത് മെഹ്നാസ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരെ തട്ടിക്കൊണ്ടു പോയ പ്രതികളിലൊരാളെ മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടി. കുറ്റ്യാടി പാലേരി ഇടവള്ളത്ത് വീട്ടില്‍ മുഹമ്മദ് ഇജാസ് (28)നെയാണ് മീനങ്ങാടി പോലീസ് സാഹസികമായി പിടികൂടിയത്. യുവാക്കളെ തട്ടികൊണ്ടു പോയ ചുവന്ന കളര്‍ സ്വിഫ്റ്റ് കാര്‍ ബുധനാഴ്ച രാവിലെ മീനങ്ങാടി സ്റ്റേഷനുമുമ്പിലുടെ കടന്നുപോയപ്പോള്‍ പോലീസ് പിന്തുടര്ന്നു. കിലോമീറ്ററുകളോളം നീണ്ട ചേസിങ്ങില്‍ പോലീസ് പിറകെയുണ്ടെന്ന് മനസിലായതോടെ ഗത്യന്തരമില്ലാതെ പ്രതികള്‍ അപ്പാട് ഭാഗത്ത് വാഹനം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. തുടര്‍ന്ന്, പോലീസ് ചുറ്റുവട്ടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ടോടെ ബന്ധുവീട്ടില്‍ പോകും വഴിയാണ് പേരാമ്പ്രയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായെത്തിയ സംഘം യുവാക്കളെ തട്ടികൊണ്ടുപോയതെന്നാണ് പരാതി.
തുടര്‍ന്ന് നിരവില്‍പുഴയെത്തിയപ്പോള്‍ മെഹ്നാസ് മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് വണ്ടി നിര്‍ത്തിച്ചു. ശേഷം, ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ആളുകള്‍ കൂടിയതോടെ മെഹ്നാസിനെ ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇയാളെ സുരക്ഷിതനാക്കി സ്റ്റേഷനിലെത്തിച്ചു.
തുടര്‍ന്ന് മുഹമ്മദ് അസ്ല്ലവുമായി യാത്ര തുടരുന്നതിനിടെ മീനങ്ങാടി പഞ്ചമി കോളനി ഭാഗത്ത് വെച്ച് അസ്ലം ചാടി രക്ഷപ്പെട്ടു. ഇയാള്‍ ഏ ആര് ക്യാമ്പിലെ പോലീസുകാരനായ ശ്യാം കണ്ണന്റ മുമ്പിലെത്തുകയും, അദ്ദേഹം സുരക്ഷിതമായി മീനങ്ങാടി പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr