മലയോര മേഖലകളിൽ വനം വകുപ്പിന്റെ ഡ്രോൺ നിരീക്ഷണം
കൽപ്പറ്റ: മലയോരമേഖലകളിൽ വേനൽ കടുത്ത സാഹചര്യത്തിൽ വനംവകുപ്പിന്റെ ഡ്രോൺ നിരീക്ഷണം.മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ചിൻ്റെ പരിധിയിൽ കോട്ടോപ്പാടം, അലനല്ലൂർ, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലാണ് പരിശോധന.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും പരി ശോധന നടത്തി. കാട്ടുതീയുടെ ഭീഷണി നിലനിൽക്കുന്ന സ്ഥല ങ്ങളിലും ചൂടു കൂടിയ സാഹചര്യത്തിൽ വന്യജീവികൾ കാടിറ ങ്ങാൻ സാധ്യതയുള്ള മേഖലകളിലുമാണ് വനം വകുപ്പ് ഡ്രോ ൺ നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. മാർച്ച് അവസാനം വരെയാണ് ഡ്രോൺ സാങ്കേതിക സഹായത്തോടു കൂടിയുളള നിരീക്ഷണം.5 കിലോമീറ്റർ അധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടക്കുന്നത്.
Comments (0)