പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥിൻ്റെ മരണത്തിന് കാരണക്കാരായവർക്ക് കനത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ആം ആദ്മി വനിതാ വിംഗ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി.ഇനിയും അമ്മമാരുടെ കണ്ണു നീർ വീഴാതിരിക്കാൻ കലാലയങ്ങളിലെ ഗുണ്ടായിസം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സന്തോഷ് പ്രതിഷേധ വേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.
വനിതാ വിങ് സംസ്ഥാന പ്രസിഡൻ്റ് സബീന എബ്രഹാം ധർണ്ണ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ. എം ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിങ് ജില്ലാ പ്രസിഡൻ്റ് ഷാലി ജെയിംസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സാലി കുട്ടി ജോസ് സ്വാഗത പ്രഭാഷണം നടത്തി. സംസ്ഥാന ജില്ലാ ഭാരവാഹികൾ ആയ അജി കൊളോണിയ, സജു മോഹൻ, റാണി ആൻ്റോ, ദിലീപ്, ശരൺ ദേവ്, സെലിൻ ജോൺസൺ, ഷീബ എസ്, ഫാത്തിമ തെക്കാത്ത്, കാമില, ഷെറിൻ റോയ്, ഷൗക്കത്ത് അലി,പോൾസൺ അമ്പലവയൽ എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr