കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കമ്മിറ്റി രൂപീകരിച്ചു. ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നിലവിൽ കര്‍ഷകരുടെ സമരത്തെ അവഗണിക്കുകയാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനത്തെ ഞെരുക്കുകയാണ്. പ്രതിസന്ധിള്‍ക്കിടയിലും സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യും. ഒന്നിച്ച് നിന്നാല്‍ ആനി രാജ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി പി രാമകൃഷ്ണന്‍, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി കെ ജെ ദേവസ്യ, എല്‍ഡിഎഫ് നേതാക്കളായ അജിതന്‍, എം ഭഗീരഥന്‍, എ പി അഹമ്മദ്, കുര്യാക്കോസ് മുളളന്‍മട, കെ കെ ഹംസ, സണ്ണി മാത്യു, പി വി അജ്മല്‍, ഷാജി ചെറിയാന്‍, ഡി രാജന്‍, എംഎല്‍എമാരായ ഒ ആര്‍ കേളു, പി വി അന്‍വര്‍, ലിന്റോ ജോസഫ് പ്രസംഗിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr