വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് ആയ കൊമ്മയാടിനെയും കരിങ്ങാരിയെയും ബന്ധിപ്പിക്കുന്ന റോഡിന്റെ പ്രദേശങ്ങളിൽ വർദ്ധിച്ചുവരുന്ന സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം കൊമ്മയാട് ബ്രാഞ്ച് ആവശ്യപ്പെട്ടു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സ്കൂൾ കുട്ടികളും കർഷകരും, പള്ളിയിൽ പോകുന്ന ആളുകളും അമ്പലത്തിൽ പോകുന്ന വിശ്വാസികളും എല്ലാവരും കാൽനടയായി പോകാൻ ഉപയോഗിക്കുന്ന റോഡിലാണ് മദ്യക്കുപ്പികൾ ഉൾപ്പെടെ പൊട്ടിച്ചിടുന്നതും റോഡിന് സമീപത്തെ കൃഷിക്കാരുടെ വയലുകളിലേക്കും കുപ്പിയും വേസ്റ്റും വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ ആവാസ സ്ഥലമായി മാറിയിരിക്കുകയാണ് ഈ പ്രദേശം ഇപ്പോൾ. ഇത്രയധികം പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് തന്നെ ഈ പ്രദേശത്ത് കൂടുതൽ കാര്യക്ഷമമായി പെട്രോളിൽ നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.