ബത്തേരി: വയനാട് ജില്ലയിൽ വന്യമൃഗ ശല്യം വളരെയധികം രൂക്ഷമാവുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തിക്കൊണ്ട് രൂക്ഷമായ വന്യമൃഗ ശല്യത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭ, സുല്‍ത്താന്‍ ബത്തേരി ഭദ്രാസനം, ഇടവക മെത്രാപ്പോലീത്ത അഭി. വന്ദ്യ ഡോ.
ഗീവര്‍ഗ്ഗീസ് മാര്‍ ബര്‍ന്നാബാസ് തിരുമേനിയുടെ നേതൃത്വത്തില്‍ ചെറൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ
ത്തില്‍ കൂടിച്ചേര്‍ന്ന മര്‍ത്തമറിയം സമാജം ശക്തമായി പ്രതിഷേധിച്ചു.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ചെത്തിയ മുന്നൂറോളം സ്
ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ പന്നിക്കല്‍
കോളനിയിലെ ലക്ഷമണന്‍, പടമല സ്വദേശി അജി പനിച്ചിയില്‍, പാക്കം സ്വദേശി പോള്‍ വെള്ളച്ചാലില്‍, കടുവയുടെ ആക്രമണ
ത്തില്‍ മരിച്ച വാകേരി സ്വദേശി പ്രജീഷ് എന്നിവരുടെ ആകസ്
മികമായ വേര്‍പാടില്‍ സമാജം ദുഃഖം രേഖപ്പെടുത്തുകയും
അനുശോചനം അറിയിക്കുകയും ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr