പുൽപള്ളി: വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമത്തിനു പുറമേ കാർഷിക വിളകളും കരിയുന്നു. സ്വന്തമായി ജലസേചന സൗകര്യമുള്ളവരുടെ തോട്ടങ്ങളിൽ മാത്രമാണു പച്ചപ്പ് അവശേഷിക്കുന്നത്. കത്തുന്ന പകൽചൂടിൽ വിളകൾ വാടിക്കരിഞ്ഞു. തോട്ടങ്ങളിലെ പച്ചിലകൾ കൊഴിഞ്ഞു കുരുമുളകും കാപ്പിയും ഉണങ്ങി. വാഴ, കൊക്കൊ എന്നിവയ്ക്കും നാശമുണ്ട്.ചീയമ്പം ഗോത്ര സങ്കേതത്തിൽ വേനൽ കനത്ത കൃഷിനാശമുണ്ടാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വനംവകുപ്പിന്റെ 300 ഏക്കർ കാപ്പിത്തോട്ടം വനാവകാശ നിയമ പ്രകാരം 300 കുടുംബങ്ങൾക്ക് അളന്നു കൈവശരേഖ നൽകിയിരുന്നു.കൃഷിയിറക്കിയാണു പലരും ജീവിക്കുന്നത്. ജലസേചനത്തിന് മാർഗമില്ലാത്തതിനാൽ കൃഷിയാകെ നശിച്ചു.
കോളനിയിലെ കറപ്പന്റെ തോട്ടത്തിലെ കൊക്കൊയും കാപ്പിയും കുരുമുളകും കരിഞ്ഞുണങ്ങി. കുടിവെള്ളം വിലയ്ക്ക് വാങ്ങുന്ന ഇവർക്കു ചെടി നനയ്ക്കാൻ മാർഗമില്ല. സമീപ തോട്ടങ്ങളിലും കൃഷിനാശമുണ്ട്. കൂലിപ്പണിയോ ഇതര വരുമാനമോയില്ലാതെ പ്രയാസപ്പെടുന്നതിനിടെയാണു വരൾച്ചയും നാശം വിതയ്ക്കുന്നത്.