കൽപ്പറ്റ:വന്യജീവി ആക്രമണം പതിവായതോടെ വനംവകുപ്പിനെതിരെ പൊലീസിൽ പരാതി. നെയ്ക്കുപ്പയിലെ ജനങ്ങളാണ് വനംവകുപ്പിനെതിരെയും പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസറിനെ തിരെയും പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വന്യ മൃഗ ങ്ങൾ ജനവാസമേഖലയിലിറങ്ങി കൃഷിയും സ്വത്തും നശിപ്പി ക്കുന്നത് തുടർക്കഥയായിട്ടും വനം വകുപ്പ് മൗനം പാലിക്കു കയാണെന്നാണ് നാട്ടുകാരുടെ പരാതി. തകർന്നു കിടക്കുന്ന വൈദ്യുതിവേലി നന്നാക്കാൻ ഇതുവരെ നടപടിയായിട്ടില്ല. നെയ്ക്കുപ്പ ഫോറസ്റ്റ് ക്വാറ്റേഴ്‌സിന് മുന്നിലെ നടവയൽ പുൽ പ്പള്ളി റോഡിലൂടെ കൃഷിയിടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ തുരത്താൻ പോലും അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതി യിൽ പറയുന്നു.