മാനന്തവാടി: വന്യജീവി ആക്രമണത്തിൽ വീണ്ടും ഇതാ ഒരു പരിക്ക് കൂടി. പയ്യമ്പള്ളി കോളനിയിലെ സുകു (65) വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മൂർത്തിമൂല പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ചെവിക്ക് പിൻഭാഗത്ത് തലയിലും, കൈക്കും മുറിവേറ്റ സുകുവി നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുറിവ് സാരമുള്ള തല്ല. പട്ടിയുടെ വലിപ്പമുള്ള മൃഗമാണ് തന്നെ ആക്രമിച്ചതെന്നും, മഞ്ഞ് കാരണം മൃഗം ഏതാണെന്ന് വ്യക്തമായില്ലെന്നും സുകു പറഞ്ഞു. ദേഹ ത്തേക്ക് ചാടിയപ്പോൾ താൻ വീണു പോയെന്നും പിന്നീട് മൃഗം ഓടി പോയെന്നും സുകു പറഞ്ഞു.വനപാലകർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.