പനമരം: വയനാട് ജില്ലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിസംഗക്കെതിരെ എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ മാര്‍ച്ച് സംഘടിപ്പിച്ചു.എസ്.ഡി.പി.ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ഇ.ഉസ്മാന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അതേസമയം വന്യ ജീവി ആക്രമണങ്ങളില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ജോലിയും നല്‍കുക, കാര്‍ഷികോല്‍പന്നങ്ങളും വളര്‍ത്തു മൃഗങ്ങളും നഷ്ടപെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, മനുഷ്യ ജീവനും കൃഷിയിടങ്ങള്‍ക്കും സുരക്ഷ നല്‍കുക, വനാതിര്‍ത്തിയോട് ചേര്‍ന്ന് ചുറ്റുമതില്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹൈവേ മാര്‍ച്ച് നടത്തിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr