പൂക്കോട് : വെറ്റിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ്റെ മരണത്തെ തുടർന്ന് അടച്ചിട്ട കോളേജ് നാളെ തുറക്കും. സംഘർഷ സാധ്യത ഒഴി വാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. ഇത് സംബന്ധിച്ച് വൈസ് ചാൻസലർക്ക് ആ വശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സിദ്ധാർത്ഥന്റെ മരണം സംഭവിച്ചപ്പോൾ തന്നെ ക്യാമ്പസിലും ഹോസ്റ്റലിലും സിസിടിവിയും സെക്യൂരിറ്റിയും അടക്കം കൃത്യമാ യി സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നു. വൈസ് ചാൻസ ലറെ നിയമിച്ചത് സർക്കാരാണ്. ഇത് സർക്കാരിനെ അറിയിക്കാ ത്തതിൽ മാത്രമാണ് സർക്കാരിന് എതിർപ്പുണ്ടായത്. കോളേജിനു ള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നും ആന്റി റാഗിംഗ് സ്ക്വാഡ് ശുപാർശ ചെയ്തു.